പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയാ പഠന ക്യാമ്പ് നടത്തി

പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയാ പഠന ക്യാമ്പ് നടത്തി
Jan 19, 2022 02:26 PM | By Balussery Admin

ബാലുശ്ശേരി : പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയാ പഠന ക്യാമ്പ് വയലട തെങ്ങിന്‍ കുന്നില്‍ വെച്ച് നടന്നു. പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ: സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു.

2 ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ബാലുശ്ശേരി ഏരിയയിലെ 14 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. 15 ന് നടന്ന പൊതുസമ്മേളനത്തില്‍ ബാലസംഘം അവിടനല്ലൂര്‍ മേഖലയിലെ ബാലസംഘം കൂട്ടുകാരുടേയും വയനാട് നാടന്‍പാട്ട്, കലാസംഘത്തിന്റെ കലാപരിപാടികളും നടന്നു. താഴെ തട്ടില്‍ ഉള്‍പ്പടെയുള്ള സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചത.്

ജനുവരി മാസത്തില്‍ യൂണിറ്റ് സമ്മേളനങ്ങളും ഫെബ്രവരി മാര്‍ച്ച് മാസത്തില്‍ ലോക്കല്‍ ഏരിയാ സമ്മേളനങ്ങളും പൂര്‍ണ്ണമായ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പില്‍ പുകസ നേതാവ് ശ്രീചിത്രന്‍ പാലക്കാട്, കാലടി സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥി ഷിബിന്‍ കണ്ടോത്ത്, പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സുഷമ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

പൊതു സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.എം ബാബു, ബ്ലോക്ക് പ്രസിഡന്റ് വി.കെ അനിത, ട്രഷറര്‍ ഒ.എം ഭരദ്വാജ്, ജോയിന്റ് സെക്രട്ടറി പി.എം. ബാബു, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ബാബു, അജീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ്, റംല, പി.ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഏരിയാ സെക്രട്ടറി ഷാജി തച്ചയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ കെ.സി വേലായുധന്‍ നന്ദിയും പറഞ്ഞു.

Scheduled Caste Welfare Committee conducted Balussery Area Study Camp

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories