കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചിപ്പിലിത്തോട്, മരുതലാവ് പ്രദേശങ്ങളിൽ നിരന്തരമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും ഫോറസ്റ്റ് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ കർഷക കോൺഗ്രസ് തിരുവമ്പാടി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിപ്പിലിത്തോട്, മരുതിലാവിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കൃഷിയിടത്തിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൂരോട്ടുപാറ,കണ്ടപ്പൻചാൽ,തുഷാരഗിരി അടക്കമുള്ള സ്ഥലങ്ങളിൽ അടുത്തകാലത്ത് മാത്രമായി നൂറ് കണക്കിന് തെങ്ങും,കമുങ്ങും, ജാതിയും,വാഴയും, കൊക്കോയും അടക്കമുള്ള കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്.
ഇതിന് ശാശ്വത പരിഹാരം കാരണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ പരാതിപ്പെട്ടിട്ടും സർക്കാരിന്റെയോ,ഫോറസ്റ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കാട്ടുപന്നി, കുരങ്ങ് ശല്യം മൂലം ചെറുകിട കൃഷികൾ മലയോരമേഖലകളിലെ കർഷകർ ഇതിനോടകം ഉപേക്ഷിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ചിപ്പിലിത്തോട് മരുതിലാവിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ തെങ്ങ്, റബർ തൈകൾ അടക്കമുള്ള കാർഷിക വിളകളാണ് നശിപ്പിച്ചിട്ടുള്ളത്. ഈ വർഷം തന്നെ അഞ്ചിൽ അധികം തവണ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുള്ളത്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടിന് സമീപ ത്ത് വരെ എത്തി കൃഷി നശിപ്പിക്കുന്നത് കർഷകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിവരമറിയിച്ചാൽ പോലും പലപ്പോളും ഫോറസ്റ്റ്,ആർ ടി ടീമുകൾ ആനയെ തുരുത്തുന്നതിന് എത്താറില്ലെന്ന് നാട്ടുകാർ പറയുന്നു.
വൈത്തിരി,തലിപ്പുഴ ഭാഗങ്ങളിലെ വനാതിർത്തിയിലുള്ള റിസോർട്ടുകളുടെ ആദിക്യം മൂലം അവിടെനിന്ന് കാട്ടാനകളെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് തുരത്തുന്നതുകൊണ്ടാണ് കാട്ടാനകൾ പതിവായി ചിപ്പിലിത്തോട്, മരുതിലാവ് ഭാഗങ്ങളിലെ കൃഷിയിടത്തിലേക്ക് എത്തുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
ഫോറസ്റ്റ്, ആർ ആർ ടി എത്തി ഉൾക്കാട്ടിലേക്ക് ആനകളെ തുരത്താതെ വനത്തിന് സമീപത്തേക്ക് മാത്രമായി മാറ്റുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആനകളെ ഉൾക്കാട്ടിലേക്ക് തുരുത്തിയാൽ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും കർഷകർ അഭിപ്രായപ്പെടുന്നു.
വരും ദിവസങ്ങളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച പ്രദേശത്തെ കർഷകരെ ഉൾപ്പെടുത്തി വൻ പ്രക്ഷോഭ പരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം കർഷക കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
കിസ്സാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ മാജുഷ് മാത്യു,കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി,ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ,,സംസ്ഥാന ഭാരവാഹികളായ ബോസ് ജേക്കബ്,സണ്ണി കാപ്പാട്ട്മല, ജില്ലാ ഭാരവാഹികളായ ദേവസ്യ ചോള്ളാമടത്തിൽ,ബാബുപട്ടരാട്ട്, ജുബിൻ മണ്ണുക്കുശുബിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, മണ്ഡലം പ്രസിഡന്റ്മാരായ സാബു അവന്നുർ,സണ്ണി പുലിക്കുന്നേൽ,ലൈജു അരീപ്പറമ്പിൽ,ജോസ് പെരുംമ്പള്ളി,ജിജോ പുളിക്കൽ,മനോജ് തട്ടാര്പറമ്പിൽ, ജോസഫ് ചെന്നിക്കര, സണ്ണി പുള്ളാശ്ശേരിയിൽ, ജോസ് വലക്കമറ്റം, ചാണ്ടി പാറക്കൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
Farm destruction by herds of wild boars becomes routine: Farmers' Congress to protest