സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ല -മന്ത്രി കെ. രാജൻ

സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ല -മന്ത്രി കെ. രാജൻ
Aug 5, 2024 01:48 PM | By Vyshnavy Rajan

മേപ്പാടി : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്‍റെ ഭാഗമായി സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആരും തടസ്സം ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ.

ബെയ്‍ലി പാലത്തിന് അപ്പുറത്തേക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ സർക്കാറിന് ഭക്ഷ്യസുരക്ഷ കൂടി നോക്കണം എന്ന് പറഞ്ഞത് മാത്രമേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണവിതരണം തടയാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. ബെയ്‍ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തിൽ സർക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവർത്തകർ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ.

വാഹനങ്ങൾ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ് -മന്ത്രി പറഞ്ഞു.

ഡേറ്റ് കഴിഞ്ഞ ബ്രഡ്, റസ്ക് എന്നിവ വിതരണം ചെയ്തെന്ന് ഒരു ചാനൽ ഇന്നലെ വാർത്ത കൊടുത്തു. ഇന്നലെ രാവിലെ ഉപ്പുമാവായിരുന്നു ഭക്ഷണം. ആരാണ് ബ്രഡും റസ്കും വിതരണം ചെയ്തത്? അങ്ങനെ ആരെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു ശ്രമമില്ലേ?

അവരെ നമ്മൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടേ? ഈയൊരു സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത് -മന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഒരു ആശങ്കയും വേണ്ടതില്ല. എല്ലാ വകുപ്പുകളേയും കൂട്ടിയോജിപ്പിച്ച് എല്ലാ രേഖകളും ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക ഡ്രൈവ് തന്നെ സംഘടിപ്പിക്കും.

മൊബൈലും സിം കാർഡും നഷ്ടപ്പെട്ടവർക്ക് അവ നൽകുന്നതിനുള്ള നടപടികൾ ഇന്നു മുതൽ സ്വീകരിക്കും -മന്ത്രി പറഞ്ഞു.

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മേപ്പാടി കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞദിവസം പൊലീസ് നിർത്തിവെപ്പിച്ചത് വിവാദമായിരുന്നു.

സർക്കാർ തീരുമാനത്തിനെതിരെ രക്ഷാപ്രവർത്തകരും യൂത്ത് ലീ​ഗ്, കോൺ​ഗ്രസ് നേതാക്കളും രൂക്ഷവിമർശനവുമായി രം​ഗത്തെത്തുകയും സോഷ്യൽമീഡിയയിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

No one has obstructed the distribution of food by the volunteers - Minister K. Rajan

Next TV

Related Stories
പേരാമ്പ്ര ഹൈസ്കൂൾ-ചാനിയംകടവ് പിഡബ്ല്യുഡി റോഡിലെ അപകട സാധ്യതകൾ; പ്രമേയമിറക്കി സി.പി.ഐ.എം. എരവട്ടൂർ ടൗൺ ബ്രാഞ്ച് യോഗം

Oct 2, 2024 07:55 PM

പേരാമ്പ്ര ഹൈസ്കൂൾ-ചാനിയംകടവ് പിഡബ്ല്യുഡി റോഡിലെ അപകട സാധ്യതകൾ; പ്രമേയമിറക്കി സി.പി.ഐ.എം. എരവട്ടൂർ ടൗൺ ബ്രാഞ്ച് യോഗം

റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ സൈഡ് കാഴ്ച മറച്ച് അപകട സാധ്യത വർധിപ്പിക്കുകയും, കാൽനടയായി വിദ്യാർത്ഥികൾ ഉൾപ്പെടെ സ്കൂളിലേക്ക് എത്തുന്നവർക്ക്...

Read More >>
2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം

Oct 2, 2024 07:44 PM

2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം

2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം...

Read More >>
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

Oct 2, 2024 01:01 PM

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
Top Stories










News Roundup






Entertainment News