---
title: "കണ്ണൂരിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര;  18 പേർക്കെതിരെ നടപടി"
english_title: "Wedding procession sitting on car door in Kannur;  Action against 18 persons"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/226563/wedding-procession-sitting-on-car-door-in-kannur-action-against-18-persons"
published_at: "2024-08-08T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b46a5d31c26_0000_ATTACH__.jpg"
keywords: []
---

# കണ്ണൂരിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര;  18 പേർക്കെതിരെ നടപടി

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ ചൊക്ലിയിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര.

## Article Content

**കണ്ണൂർ :** കണ്ണൂർ ചൊക്ലിയിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര.

വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിലും ഡിക്കിയിലും ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേർക്കെതിരെ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.

വാഹനം ഓടിച്ച 6 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 24 ന് വൈകിട്ടോടെ ആയിരുന്നു സംഭവം.

വണ്ടിയോടിച്ച മുഹമ്മദ് ഷബിൻ ഷാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് ഷഫീൻ, ലിഹാൻ മുനീർ, മുഹമ്മദ് റാസി, മുഹമ്മദ് അർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/226563/wedding-procession-sitting-on-car-door-in-kannur-action-against-18-persons)