വയനാട്ടിലെ പ്രകമ്പനം; ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ

വയനാട്ടിലെ പ്രകമ്പനം; ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി കളക്ടർ
Aug 9, 2024 02:06 PM | By Vyshnavy Rajan

കല്‍പ്പറ്റ : വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്.

പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വൈത്തിരി താലൂക്കിലെ വൈത്തിരി,പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും സുല്‍ത്താൻ ബത്തേരി താലൂക്കിലെ നെൻമേനി,അമ്പലവയൽ പഞ്ചായത്തുകളിലുമാണ് ഭൂമിക്കടയില്‍ നിന്ന് പ്രകമ്പനം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് എടക്കല്‍ പ്രദേശത്തെ അമ്പലവയല്‍ ജിഎല്‍പി സ്കൂളിന് അവധി നല്‍കി. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു, ജിയോളി വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

സേട്ടുക്കുന്നിലും സുഗന്ധഗിരിയിലും പ്രകമ്പനം കേട്ടുവെന്നും ആളുകൾ ഭീതിയിലാണെന്നും പൊഴുതന പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. വയനാട്ടിലുണ്ടായത് ഭൂചലനമെന്നാണ് നാഷനല്‍ സീസ്മോളജിക് സെന്‍റര്‍ വ്യക്തമാക്കുന്നത്. പ്രകമ്പനം ആണ് ഉണ്ടായതെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Vibe of Wayanad; The collector said that people have started to be shifted from the residential area

Next TV

Related Stories
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

Oct 2, 2024 01:01 PM

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

Oct 2, 2024 12:32 PM

പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്...

Read More >>
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
Top Stories










News Roundup






Entertainment News