സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും
Aug 13, 2024 08:22 PM | By Vyshnavy Rajan

സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ശക്തമോ അതിശക്തമോ ആയ വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴയും കാസർഗോഡും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലും ഇടുക്കിയിലും മഴ അതിശക്തമാകാൻ സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.

റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ കനക്കാനാണ് സാധ്യത. അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ആലപ്പുഴയും, കാസർഗോഡും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്.

പത്തനംതിട്ടയിലും ഇടുക്കിയിലും മഴ അതിശക്തമായേക്കും. രണ്ടും ജില്ലകളിലും ഇന്ന് ഓറഞ്ച് അലേർട്ട് ആണ്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

എറണാകുളത്തും, തൃശൂരും നാളെ ഓറഞ്ച് അലർട്ട് ആണ്. അപകട മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷ ദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Heavy rain with thunder and lightning will continue in the state

Next TV

Related Stories
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

Oct 2, 2024 01:01 PM

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

Oct 2, 2024 12:32 PM

പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്...

Read More >>
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
Top Stories










News Roundup