ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും
Aug 15, 2024 08:51 PM | By Vyshnavy Rajan

തിരുവനന്തപുരം : ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക.

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് നാളത്തേത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, ബ്ര​ഹ്മാസ്ത്ര, മഹാൻ, പൊന്നിയൻ സെൽവൻ എന്നിവയാണ് പ്രധാനമായും ദേശീയ ചലച്ചിത്ര അക്കാദമിയുടെ പട്ടികയിലുള്ള ചിത്രങ്ങൾ. സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും.

സംസ്ഥാന തലത്തിൽ പത്തോളം സിനിമകളാണ് അന്തിമഘട്ടത്തിൽ ജൂറിയുടെ പരിഗണനയിലുള്ളത്. സിനിമയുടെ വിവിധ മേഖലകളിലായി 36 ഇനങ്ങളിലാണ് അവാർഡ് പ്രഖ്യാപിക്കാൻ ഇരിക്കുന്നത്.

വലിയ പ്രേക്ഷക പ്രശംസ നേടിയ ആടുജീവിതവും കാതലുമാണ് ജൂറി പരിഗണനയിലുള്ള പ്രധാന ചിത്രങ്ങൾ.

മികച്ച സംവിധായകനുള്ള അവാർഡിന് ബ്ലെസ്സിയും ജിയോ ബേബിയും തമ്മിൽ കടുത്ത മത്സരം എന്ന് വിലയിരുത്തപ്പെടുന്നു. മികച്ച അഭിനേത്രിക്കുള്ള അവാർഡിന് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവശിയും പാർവതിയും പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഉള്ളൊഴുക്കിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്താൽ ഉർവശിക്ക് ഇത്തവണത്തേത് കരിയറിലെ ആറാം പുരസ്കാരമായിരിക്കും. ആടുജീവിതത്തിൽ ഒരുക്കിയ സംഗീത വിസ്മയത്തിന് എ.ആർ റഹ്മാനേയും ജൂറി പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്.

National and state film awards will be announced tomorrow

Next TV

Related Stories
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

Oct 2, 2024 11:05 AM

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു...

Read More >>
പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

Oct 2, 2024 10:58 AM

പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

പനങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് പഞ്ചായത്ത് പരിസരം...

Read More >>
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു

Oct 2, 2024 10:52 AM

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം ചെയ്തു

ചക്കിട്ടപ്പാറ പഞ്ചായത്തിലെ 2024-2025 ജനകീയസൂത്രണം പദ്ധതിയിലെ ആയിരം വീടുകളിൽ കുറ്റി ക്കുരുമുളക് വിതരണം പഞ്ചായത്ത്‌ത്തല ഉത്ഘാടനം മുതുകാട് അംഗൻവാടിയിൽ...

Read More >>
ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം

Oct 2, 2024 10:17 AM

ജീവിതം സേവനമാക്കിയ വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചത്തിന്റെ ആദരം

പന്നൂരിലോ പരിസരത്തോ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും വി.പി. എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന മെമ്പറെയാണ് ആദ്യം വിളിക്കുന്നത്.ഏത് പാതിരാത്രിയിലും ഒരു...

Read More >>
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
Top Stories










News Roundup