ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
Aug 19, 2024 12:31 PM | By Vyshnavy Rajan

ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായ്പ എഴുതി തള്ളുന്നത് ബാങ്കിന് താങ്ങാനാകാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് ഈ ഒരു രീതിയാണ് എടുത്തത്. ഇത് മാതൃകയായി കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാർ ആദ്യ ഘട്ട സഹായമായാണ് 10,000 രൂപ നൽകിയത്. എന്നാൽ ഇതിൽ നിന്നും ഗ്രാമീൺ ബാങ്ക് വായ്പ തിരിച്ചുപിടിച്ചു. ബാങ്കുകൾ യാന്ത്രികമായി മാറാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലി വളർത്തുന്നതിനായി വായ്പയെടുത്തവരുണ്ട്. വായ്പകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വയനാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ഹതഭാഗ്യരെടുത്ത വായ്പകൾ നിങ്ങൾ മൊത്തത്തിൽ നൽകിയ വായ്പയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വായ്പാ അടവിന് അവധി നൽകലോ പലിശയിളവോ ഒന്നും പരിഹാരമാകില്ലെന്നും അതിനാൽ വായ്പ എഴുതി തള്ളണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കും. ദുരന്തം വയനാടിൻ്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി ഭൂമി അതിന് യോഗ്യമല്ലാതായി. ഓരോ കുടുംബവും കർഷക കുടുംബമാണ്. പല തരത്തിലുള്ള വായ്പകൾ ഇവർ എടുത്തിട്ടുണ്ട്. ദുരന്ത ആഘാതം പഠിച്ചവർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Chief Minister said that the banks should adopt an exemplary attitude

Next TV

Related Stories
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Nov 25, 2024 03:57 PM

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....

Read More >>
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
News Roundup