ലഹരിക്കടിമയായ കൊച്ചുമകന്‍ തള്ളിയിട്ടു; വയോധികയ്ക്ക് ദാരുണാന്ത്യം

ലഹരിക്കടിമയായ കൊച്ചുമകന്‍ തള്ളിയിട്ടു; വയോധികയ്ക്ക്  ദാരുണാന്ത്യം
Aug 19, 2024 08:25 PM | By Vyshnavy Rajan

കായംകുളം: ആലപ്പുഴ പുളിങ്കുന്നിൽ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു.

പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) ആണ് തള്ളിയിട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ കൊച്ചുമകൻ ജിത്തു സരോജിനിയെ ക്വാറിവേസ്റ്റിലേക്ക് തള്ളിയിടുകയായിരുന്നു.

ഞായറാഴ്ച രാത്രി ലഹരിയിൽ ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഇവര്‍ വീട്ടിൽ നിന്നും പുറത്തിറങ്ങി.

ബഹളം കൂടിയതോടെ വഴിയില്‍ ഇറങ്ങി നിന്നു. ഇതിനിടെ സരോജിനിയുടെ സമീപത്തെത്തിയ ജിത്തു ഇവരെ പുറകിലേക്ക് ഉന്തിയിടുകയായിരുന്നു.

വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വയോധികയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Pushed by the drunken grandson; A tragic end for the elderly

Next TV

Related Stories
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

Oct 1, 2024 10:33 PM

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3...

Read More >>
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

Oct 1, 2024 10:27 PM

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി...

Read More >>
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

Oct 1, 2024 10:15 PM

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി...

Read More >>
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

Oct 1, 2024 10:08 PM

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌...

Read More >>
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
Top Stories