---
title: "തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല"
english_title: "Thiruvananthapuram 13-year-old girl is missing from Kazhakoottam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229825/thiruvananthapuram-13-year-old-girl-is-missing-from-kazhakoottam"
published_at: "2024-08-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4bf0a3eed7_0000_ATTACH__.jpg"
keywords: []
---

# തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് തംസിനേയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരം കഴക്കൂട്ടത്ത് 13 വയസ്സുകാരിയെ കാണാനില്ല. അതിഥി തൊഴിലാളിയായ അസാം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് തംസിനേയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

കണിയാപുരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയാണ് തസ്മീൻ. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

ബാഗിൽ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ശേഷമാണ് വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.

കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്മീൻ. സംഭവത്തിൽ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229825/thiruvananthapuram-13-year-old-girl-is-missing-from-kazhakoottam)