ഉള്ളിയേരി : ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി ആചരിക്കുന്നു.
കൃഷ്ണാഷ്ടമി ദിനമായ ആഗസ്റ്റ് 26-ന് കാലത്ത് ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം എന്നിവ നടക്കും.
ഉച്ചക്ക് ഭഗവന്റെ പിറനാൾ സദ്യ . വൈകീട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന ശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും.
തുടർന്ന് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
പ്രദേശത്തെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക് എന്നിവയാണ്.
Sri Krishna Jayanti celebrations are celebrated in a grand manner at Ullieri Mundoth Sri Krishna Temple