---
title: "വയനാടിനായി കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾ 32 ലക്ഷം രൂപ സമാഹരിച്ചു"
english_title: "Members of Corporation Kudumbashree collected Rs 32 lakh for Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230494/members-of-corporation-kudumbashree-collected-rs-32-lakh-for-wayanad"
published_at: "2024-08-23T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c83bae4b89b_0000_ATTACH__.jpg"
keywords: []
---

# വയനാടിനായി കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾ 32 ലക്ഷം രൂപ സമാഹരിച്ചു

> **Lead Summary:** **കോഴിക്കോട് : **വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾ 32 ലക്ഷം രൂപ സമാഹരിച്ചു.

## Article Content

**കോഴിക്കോട് : **വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കോർപറേഷൻ കുടുംബശ്രീ അംഗങ്ങൾ 32 ലക്ഷം രൂപ സമാഹരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന അയൽക്കൂട്ട യോഗങ്ങളിലാണ് 'വയനാടിനൊരു കൈത്താങ്ങ്'എന്ന പേരിൽ തുക സമാഹരിച്ചത്.

നോർത്ത് സിഡിഎസ് 8,42,360, സെൻട്രൽ സിഡിഎസ് 10,42,605, സൗത്ത് സിഡിഎസ് 13,38,045 എന്നിങ്ങനെയാണ് തുക നൽകിയത്. തുക അതത് സിഡിഎസ് ചെയർപേഴ്‌സൺമാർ മേയർ ഡോ. ബീന ഫിലിപ്പിന് കൈമാറി.

സൗത്ത് സിഡിഎസ് സമാഹരിച്ച തുക ചെയർപേഴ്സൺ എം ശ്രീജയും സെൻട്രൽ സിഡിഎസ് ചെയർപേഴ്‌സൺ കെ കെ ജാസ്മിനും മേയർക്ക് കൈമാറി.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ദിവാകരൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ പി സി രാജൻ, മെമ്പർ സെക്രട്ടറി സി ഷജീഷ്, വൈസ് ചെയർപേഴ്‌സൺ ഒ സ്‌മിത, കൺവീനർമാരായ ഷീജ വിനോദ്, രജിത, നിമ്മി സിഡിഎസ് അംഗങ്ങളായ ഫെമി, ഓമന ലത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230494/members-of-corporation-kudumbashree-collected-rs-32-lakh-for-wayanad)