---
title: "കൂരാച്ചുണ്ട് പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free medical camp was organized at the Parish Hall in Koorachund"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231000/a-free-medical-camp-was-organized-at-the-parish-hall-in-koorachund"
published_at: "2024-08-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cad79de9878_0000_ATTACH__.jpg"
keywords: []
---

# കൂരാച്ചുണ്ട് പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും,AFPRO കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം കേരളയും, മലബാർ മെഡിക്കൽ കോളേജുമായി ചേർന്ന് കൂരാച്ചുണ്ട് പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും,AFPRO കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം കേരളയും, മലബാർ മെഡിക്കൽ കോളേജുമായി ചേർന്ന് കൂരാച്ചുണ്ട് പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട ക്യാമ്പ് ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ റസീന യൂസഫ് അധ്യക്ഷത വഹിച്ചു.

AFPRO കോർഡിനേറ്റരായ ശിഖ, മിഥുൻ, എംഎംസി മാർക്കറ്റിംഗ് മാനേജർ സന്ദീപ് ലാൽ, ഡോക്ടർ സോബിൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ അമ്മദ്, വിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231000/a-free-medical-camp-was-organized-at-the-parish-hall-in-koorachund)