പയ്യോളി : നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടിച്ച തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഇറക്കിവിട്ട നടപടിയിൽ പ്രദേശവാസികളിൽ വൻ പ്രതിഷേധം ഉയർന്നു.
കഴിഞ്ഞ ദിവസം പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായകളെ പിടിച്ചു കൊണ്ടു പോയിരുന്നു.
അതോടൊപ്പം കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നും മൂന്നോ നാലോ നയകളേയും പിടിച്ചു കൊണ്ടുപോകുകയുണ്ടായി.
എന്നാൽ തെരുവ് നായ്ക്കളെ തിരിച്ചു കൊണ്ടുവന്നിറക്കുമ്പോൾ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് മറ്റു സ്ഥലങ്ങളിൽ നിന്നും പിടികൂടിയ നായകളെ കൂട്ടത്തോടെ ഇറക്കിവിട്ടിരിക്കുകയാണ്.
ഈ പ്രദേശത്ത് ഇപ്പോൾ 10 - 20 നായകൾ ഒന്നിച്ച് പല സ്ഥലങ്ങളിലും തമ്പടിക്കുകയും ഇവിടെ മുമ്പ് ഉണ്ടായിരുന്ന നായകളെ ആക്രമിക്കുകയും ചെയ്യുകയാണ്.
ആക്രമകാരികളായ നായകളെ പേടിച്ച് മുതിർന്നവർ വരെ ഭയത്തോടുകൂടിയാണ് പുറത്തിറങ്ങുന്നത് വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലും മദ്രസകളിലും മറ്റും പോകുന്ന വഴികളിൽ നായകൾ തമ്പടിച്ചിരിക്കുന്നതിനാൽ രക്ഷിതാക്കളും നാട്ടുകാരും ഭയത്തോടുകൂടിയാണ് കാണുന്നത്.
ഏറെ കൊട്ടിഘോഷിച്ച് പല സ്ഥലങ്ങളിൽ നിന്നും പിടിച്ചു കൊണ്ടു പോയ തെരുവ് നായ്ക്കളെ തിരിച്ചു കൊണ്ടുവന്ന് കൂട്ടമായി ഇവിടെ ഇറക്കിയ നടപടി പ്രതിഷേധർഹമാണെന്നും മറ്റു സ്ഥങ്ങളിൽ നിന്നും പിടിച്ചിട്ട് ഇവിടെ കൂട്ടത്തോടെ ഇറക്കിവിട്ട നായകളെ ഉടൻ തന്നെ പിടിച്ചു കൊണ്ട് പോകണമെന്നും എൻ.വൈ.സി. കോട്ടക്കൽ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Massive protest over the act of letting down a pack of stray dogs in the premises of Kunjali Maraikar Higher Secondary School, Kottakkall