കോഴിക്കോട് : കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും 40 ൽ അധികം വർഷമായി സ്ക്കൂൾ, കോളേജ്, യൂനിവേർസിറ്റി കലോൽസവങ്ങളിൽ സംസ്ഥാന തല സ്ഥിരം വിധി കർത്താവും ഗാനരചയിതാവും ഗായകനുമായ കുന്ദമംഗലം സി കെ ആലിക്കുട്ടിയെ കല്ലായി മ്യൂസിക് അസോസിയേഷന്റെ 5-ാം വാർഷികാഘോഷത്തിൽ ഡോക്ടർ മഹ്റൂഫ് രാജ് പൊന്നാടയും ഷീൽഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
യൂസുഫ് കല്ലായി, സുബൈർ കുറ്റിച്ചിറ, സബീഷ് ഐക്കരപ്പടി, ഫിറോസ് കോഴിക്കോട്, ബിജു പന്തീരാങ്കാവ്, സുമൻ നടക്കാവ്, സി കെ അഫ് മിഷ്, ദ്രൗപദ് | സി കെ അമീർ - അജ്മൽ , ഹൻസൽ, അഫ്ഷിക്, ഷൈജ ടീച്ചർമടവൂർ ,ശ്രീജയ മാങ്കാവ്, തങ്കംപറമ്പിൽ , ബബിന ബാലുശ്ശേരി എന്നിവർ എംസ് ബാബുരാജ് സംഗീതം ചെയ്തതും ഗിരിഷ് പുത്തഞ്ചേരി രചിച്ചതും വിളയിൽ ഫസീല പാടിയതുമായ ഗാനങ്ങൾ അവതരിപ്പിച്ചു , സുബോദ് മലയിൽസ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.
Government of Kerala honored Folk Lore Academy award winner Kundamangalam CK Alikutty