തലാസീമിയ രോഗം ബാധിച്ച പതിനെട്ടുകാരന് താങ്ങായി ഇലക്ട്രിക്കൽ വീൽചെയർ സമ്മാനിച്ച് നാട്ടുകാർ

തലാസീമിയ രോഗം ബാധിച്ച പതിനെട്ടുകാരന് താങ്ങായി ഇലക്ട്രിക്കൽ വീൽചെയർ സമ്മാനിച്ച് നാട്ടുകാർ
Aug 29, 2024 11:04 PM | By Vyshnavy Rajan

താമരശ്ശേരി : തലാസീമിയ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് വീടിന്റെ അകത്തളത്തിൽ ശയ്യാവലംമ്പിയായി കഴിയാൻ വിധിക്കപ്പെട്ടതായിരുന്നു തച്ചംപൊയിൽ പള്ളിപ്പുറം വാടിക്കൽ അബ്ദുൽ ഖാദർ റൈഹാനത്ത് ദമ്പതികളുടെ മൂത്ത മകൻ 18 കാരൻ മുഹമ്മദ് അഫീഫിന്റെ ബാല്യം.

എന്നാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒത്തുചേർന്ന് സിപി അബ്ദുൽഖാദർ ചെയർമാനും മുഹമ്മദ് വാടിക്കൽ കൺവീനറും കിഴക്കേകണ്ടി അബ്ദുള്ള ട്രഷറ റുമായി രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയിലൂടെ നാട്ടിലും മറുനാട്ടിലുമുള്ള അഭ്യുദയകാംക്ഷികളായ സഹോദരങ്ങളുടെ നിർലോഭമായ സഹായസഹകരണത്താൽ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ സംവിധാനം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ലഭ്യമാക്കുവാൻ കഴിഞ്ഞതോടെ അഫീഫിന്റെ ആരോഗ്യസ്ഥിതിയിൽ പടിപടിയായുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങി.

ചികിത്സ മാത്രം പോരാ തന്റെ സമപ്രായക്കാരോടൊപ്പം കളിചിരികളിൽ ഏർപ്പെടാനും നാടിനെയും നാട്ടുകാരെയും കാണാനുള്ള അവസരവും ഒരുക്കി മാനസിക ഉന്മേഷം കൈവരിക്കുവാനുള്ള പദ്ധതിയും ആവിഷ്കരിക്കണമെന്ന് നിർദ്ദേശം പരിഗണിച്ചാണ് ഒരു ഇലക്ട്രിക് വീൽ ചെയർ സംഘടിപ്പിച്ചു കൊടുക്കണമെന്ന് നാട്ടുകാർ ആലോചിച്ചത്.

രോഗവും ചികിത്സയുമായി വീട്ടിനകത്ത് തന്നെ കഴിയേണ്ടി വന്ന അഫീഫിനെ സംബന്ധിച്ചിടത്തോളം പുറം ലോകത്തേക്ക് ഇറങ്ങുക എന്നത് ജീവിതത്തിലെ ഏറ്റവും നിറമുള്ള ആഗ്രഹവുമായിരുന്നു.

ഡോക്ടറുടെ നിർദ്ദേശത്തോട് ക്രിയാത്മകമായി പ്രതികരിച്ച അഭ്യുദയകാംക്ഷികളായ മൂന്നു യുവാക്കൾ ഇലക്ട്രിക്കൽ വീൽചെയറിന് ആവശ്യമായ ചെലവ് വഹിക്കാമെന്ന് ഏറ്റത് നാട്ടുകാർ അത്യാഹ്ലാദപൂർവ്വമാണ് വരവേറ്റത്.

ചികിത്സ കമ്മിറ്റി രക്ഷാധികാരിയും മുൻ എംഎൽഎയും മായ വി എം ഉമർ മാസ്റ്റർ ഇലക്ട്രിക്കൽ വീൽചെയർ അഫീഫിന് കൈമാറിയ ചടങ്ങിൽ സാക്ഷിയായ നാട്ടുകാരും ചികിത്സാ കമ്മിറ്റി ഭാരവാഹികളും പൊതുപ്രവർത്തകരും ആത്മ നിർ വൃതിയിലാണ്.

ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു നാടിന്റെ നന്മയുടെ അടയാളപ്പെടുത്തൽ ആണെന്നും സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി ചേർത്തു പിടിക്കാൻ നമുക്ക് കഴിയണമെന്നും ഉമർ മാസ്റ്റർ പറഞ്ഞു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം റംല ഖാദർ സിപി, ലത്തീഫ് തച്ചംപൊയിൽ,സിപി അബ്ദുൽ ഖാദർ, വി സി ആലി ഹാജി, ആഫീഫ് ചികിത്സ കമ്മിറ്റി കോഡിനേറ്റർ ഷക്കീർ മാസ്റ്റർ ഇ കെ, കെ കെ അബ്ദുല്ല,താമരശ്ശേരി ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർതാമരശ്ശേരി,പി.സി.ഇസ്മായിൽ,സിദ്ദീഖ് സി എൽ ടി, നൗഷാദ്.പി , ഹിഷാം സിപി, അബ്ദുറഹിമാൻ വി കെ,അബ്ദുൽ ഖാദർ വാടിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് സിപി അബ്ദുൽഖാദറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച് ഇലക്ട്രിക്കൽ വീൽചെയർ ഓടിക്കാനുള്ള പരിശീലനവും നൽകി

Locals gifted an electric wheelchair to an 18-year-old suffering from thalassemia

Next TV

Related Stories
ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Nov 25, 2024 03:57 PM

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....

Read More >>
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
News Roundup