എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി
Aug 31, 2024 10:53 AM | By Vyshnavy Rajan

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി.

ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്.

പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.

പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജന്‍-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശന്‍ ചോദിച്ചു.

കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജന്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

EP Jayarajan was removed from the post of LDF convenor

Next TV

Related Stories
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

Oct 1, 2024 10:33 PM

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3...

Read More >>
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

Oct 1, 2024 10:27 PM

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി...

Read More >>
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

Oct 1, 2024 10:15 PM

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി...

Read More >>
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

Oct 1, 2024 10:08 PM

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌...

Read More >>
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
Top Stories