അത്തോളി : തനി നാടൻ വിഭവങ്ങളുമായി അത്തോളി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണനമേള പഴയ കെ.എസ്.ഇ.ബി ഓഫീസിനു സമീപം ഗ്രൗണ്ടിൽ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ വിജിലസന്തോഷ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ റി ജേഷ് ആദ്യ വിൽപന ബിന്ദു രാജനിൽ നിന്നും ഏറ്റുവാങ്ങി.
'തിരികെ സ്കൂൾ' റിസോഴ്സ് പേഴ്സൺമാർ, 'അരങ്ങ് '2024 സ്കിറ്റ് അവതരണം, ലളിത ഗാനം വിജയികൾ എന്നിവരെ ആദരിച്ചു.
'സ്നേഹനിധി' ചികിത്സാ സഹായം ബിന്ദു രാജൻ കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ, എ.എം സരിത, പഞ്ചായത്ത് അംഗം എ.എം വേലായുധൻ, സെക്രട്ടറി കെ.ഹരിഹരൻ, അത്തോളി എസ്.ഐ ആർ രാജീവ്, സഹകരണ ആശ് പത്രി പ്രസിഡൻ്റ് പ്രസിഡൻ്റ് വി.പി ബാലകൃഷ്ണൻ സംസാരിച്ചു.
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീത മപ്പുറത്ത് സ്വാഗതവും സംരഭ ഉപസമിതി കൺവീനർ എം.ബിജി നന്ദിയും പറഞ്ഞു. നാളെ സമാപിക്കുന്ന മേളയിൽ സൗജന്യ നേത്രപരിശോധനയും ഉണ്ടായിരിക്കും.
Atholi Panchayat Kudumbashree CDS Onam Marketing Fair started