പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
Sep 11, 2024 09:44 PM | By Vyshnavy Rajan

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു.

അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.

ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൺ.

ജെണ്‍സൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വെൻ്റിലേറ്ററിൽ തുടരുന്ന ജെൻസണ് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ.

എന്നാ. എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജെൻസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു.

ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുന്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.

Prayers fail; Jenson says goodbye leaving Shruti alone

Next TV

Related Stories
ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2024 07:05 PM

ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കായണ്ണ കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. മഞ്ജുനാഥ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ വി ബിൻഷ...

Read More >>
ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം - കലോത്സവം ലോഗോ പ്രകാശനം ചെയ്തു

Oct 1, 2024 06:52 PM

ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം - കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പാലോറ സ്കൂൾ അധ്യാപകനായ സതീഷ്കുമാർ ആണ് ലോഗോ രൂപകല്പന...

Read More >>
താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

Oct 1, 2024 06:27 PM

താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ...

Read More >>
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

Oct 1, 2024 11:21 AM

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക്...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
Top Stories










News Roundup