എകരൂല്‍ : ഉണ്ണികുളം വനിതാ സഹകരണസംഘത്തില്‍ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുന്‍ സെക്രട്ടറി റിമാന്റില്‍.
സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദു (54) വിനെയാണ് ബാലുശ്ശേരി പൊലീസ് ഇന്നലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്റിലായതും.
സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും പരാതിയെത്തുടര്‍ന്നാണ് നടപടി.
ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം.
അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് അറിയിച്ചു.
ബാലുശ്ശേരി പൊലീസ് ഇന്‍സ്പക്ടര്‍മാരായ കെ. സുജിലേഷ്, ജയന്ത് എന്നിവരുടെ നേതൃത്വത്തില്‍ സാലിക, മഞ്ജു, ലെനീഷ്, രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുകയും റിമാന്റിലായതും.
Financial fraud of crores; Ex-Secretary remanded