മൊടക്കല്ലൂർ : പ്രസവത്തിന് ആശുപത്രിയില്‍ പ്ര വേശിപ്പിച്ച എകരൂല്‍ സ്വദേശിനി അശ്വതിയും ഗര്‍ ഭസ്ഥ ശിശുവും മരിച്ചസംഭവത്തില്‍ 23-ന് രാവിലെ മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡി.എം.ഒ.യുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബത്തിന് നീതി ലഭ്യമാകുന്നവരെ പ്രത്യക്ഷസമരം നടത്തുമെന്നും അവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഉണ്ണികുളം പഞ്ചായത്ത് പ്ര സിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണു മായ ഇന്ദിരാ ഏരാടിയില്‍, ജനറല്‍ കണ്‍വീനര്‍ നി ജില്‍രാജ്, വിച്ചു ചിറയ്ക്കല്‍, ബബീഷ് ഉണ്ണികുളം, ഭര്‍ത്താവ് വിവേക് എന്നിവര്‍ പങ്കെടുത്തു.
നീതി ലഭിക്കുംവരെ നിയമപ്പോരാട്ടം നടത്തുമെന്ന് അശ്വതിയുടെ ഭര്‍ത്താവ് വിവേക് പറഞ്ഞു. സംഭവദിവസം ലേബര്‍റൂ മിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും വിവേക് ആവശ്യപ്പെട്ടു.
Death of fetus and mother: 23rd Bahujan March