പി വി അൻവർ മുഖ്യമന്ത്രിയ്ക്ക് നേരെ കടന്നാക്രമണം നടത്തുന്നത് നേത‍ൃത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ -ടി പി രാമകൃഷ്ണൻ

പി വി അൻവർ മുഖ്യമന്ത്രിയ്ക്ക് നേരെ കടന്നാക്രമണം നടത്തുന്നത് നേത‍ൃത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ -ടി പി രാമകൃഷ്ണൻ
Sep 27, 2024 10:56 AM | By Vyshnavy Rajan

കോഴിക്കോട് : പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കടന്നാക്രമണം നടത്തുന്നത് നേത‍ൃത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാ​ഗമായി നിൽക്കുന്ന ഒരു എംഎൽഎ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

അൻവർ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. ആ പരാതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സിപിഐ എംമിനും നൽകിയിട്ടുണ്ട്. പാർടിയിലുള്ളവർ മാത്രമല്ല പാർടിക്ക് പുറത്തുള്ളവരും പാർടിക്ക് പരാതി അയക്കാറുണ്ട്. അത്തരം പരാതികളോടെല്ലാം നീതിപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ആലോചനകളുടെ ഭാ​ഗമായാണ് അൻവർ ഇത്തരത്തിൽ കടന്നാക്രമണം നടത്തിയിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും എതിരായി വ്യാപകമായ പ്രചാരണം നേരത്തെ തന്നെ പാർടി ശത്രുക്കളും യുഡിഎഫും ബിജെപിയും എല്ലാം ചേർന്ന് നടത്തിയിട്ടുണ്ട്.

അത്തരം പ്രചരണങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

അത്തരം നിലപാടുകളെടുത്ത് മുന്നോട്ട് പോകുമ്പോൾ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും. അൻവർ ഒരു ആരോപണം ഉന്നയിച്ചാൽ അത് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ല.

പാർടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Attacking PM PV Anwar with the aim of destroying the leadership - TP Ramakrishnan

Next TV

Related Stories
മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

Sep 27, 2024 08:52 PM

മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം കെ.പി.സി.സി....

Read More >>
നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി

Sep 27, 2024 08:40 PM

നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി

ഗവ. ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂർ എൻ.എസ്.എസ്. യൂണിറ്റിന്റെ തനതു പ്രവർത്തനത്തിൻ്റെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ...

Read More >>
ഒടുവിൽ അർജുൻ മടങ്ങി; കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്, നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 08:11 PM

ഒടുവിൽ അർജുൻ മടങ്ങി; കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്, നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം...

Read More >>
മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ ലഭ്യമാകാത്തതിനെതിരെ പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Sep 27, 2024 07:37 PM

മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ ലഭ്യമാകാത്തതിനെതിരെ പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഗ്രന്ഥാലയം പ്രസിഡൻ്റ് ശ്രീകുമാർ തെക്കെടത്ത് അദ്ധ്യക്ഷനായ പ്രതിഷേധയോഗo ബാലുശ്ശേരി സർവ്വോദയം ട്രസ്റ്റ് ചെയർമാൻ ശ്രീ കെ.പി.മനോജ് കുമാർ ഉദ്ഘാടനം...

Read More >>
വയനാട്ടിൽ ദുരന്ത മുന്നറിയിപ്പിന് പുതിയ സാങ്കേതിക സംവിധാനവുമായി അമൃത

Sep 27, 2024 07:29 PM

വയനാട്ടിൽ ദുരന്ത മുന്നറിയിപ്പിന് പുതിയ സാങ്കേതിക സംവിധാനവുമായി അമൃത

അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വിദഗ്ധ സംഘം വയനാട് ദുരന്തഭൂമികളായ മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളിൽ സന്ദർശനം...

Read More >>
വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് മുന്നറിയിപ്പ്

Sep 27, 2024 10:20 AM

വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴയായിരിക്കുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്ത ചെറിയ മഴയ്ക്കു ശേഷം വീണ്ടും ബെംഗളുരു മഴക്കാല കാലാവസ്ഥയിലേക്ക്...

Read More >>
Top Stories

News Roundup