നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
Sep 30, 2024 01:58 PM | By Vyshnavy Rajan

ന്യൂഡൽഹി : നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം.സുപ്രീം കോടതിയുടെ രണ്ടാംഗം ബെഞ്ച് ആണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

രണ്ട് ആഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത് കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന നടനെ പിടികൂടാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യം ഉയർന്നു.

പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.








Actor Siddique granted anticipatory bail in the case of rape of actress

Next TV

Related Stories
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
വ്യാപരി വ്യവസായി ഏകോപന സമതി ബാലുശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ ജയപ്രകാശൻ.ഇ ഉദ്ഘാടനം ചെയ്‌തു

Sep 30, 2024 01:48 PM

വ്യാപരി വ്യവസായി ഏകോപന സമതി ബാലുശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ ജയപ്രകാശൻ.ഇ ഉദ്ഘാടനം ചെയ്‌തു

.ചെറുകിടവ്യാപാരമേഖലയിലേക്കു സ്വയം തൊഴിൽ കണ്ടെത്തി സാധാരണകർക്കു കടന്നുവരാൻ പറ്റാത്ത അവസ്ഥയാണ് ജിഎസ് ടി വന്നതോടുകൂടി.ഒറ്റ രാജ്യം ഒറ്റനികുതി എന്ന്...

Read More >>
ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി ഒഴിവ്

Sep 30, 2024 01:33 PM

ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി ഒഴിവ്

ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി...

Read More >>
സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു

Sep 30, 2024 12:51 PM

സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു

ആഞ്ഞോളി മുക്കിൽ നടന്ന സി.പി.ഐ (എം) കുടുംബ സംഗമം പി.പി. പ്രേമ ഉദ്ഘാടനം...

Read More >>
കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിൽ ജലജന്യ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി.

Sep 30, 2024 12:37 PM

കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിൽ ജലജന്യ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി.

മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ വി.ജെ....

Read More >>
Top Stories










News Roundup






Entertainment News