സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി
Oct 1, 2024 08:14 PM | By Vyshnavy Rajan

തിരുവനന്തപുരം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.

11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

11 is a holiday for all educational institutions under the Public Education Department of the state

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം  ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

Oct 11, 2024 12:03 AM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് ഉത്ഘാടനം ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം ചെയ്തു...

Read More >>
സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

Oct 10, 2024 11:42 PM

സി പി ഐ എം പനങ്ങാട് ലോക്കൽ സമ്മേളനത്തിന് പതാക ഉയർന്നു

മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ...

Read More >>
എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 10, 2024 11:35 PM

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ്...

Read More >>
ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു

Oct 10, 2024 11:28 PM

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു...

Read More >>
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Oct 10, 2024 09:06 PM

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്...

Read More >>
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

Oct 10, 2024 12:49 AM

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍...

Read More >>
News Roundup