സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും
Oct 2, 2024 01:01 PM | By Vyshnavy Rajan

തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച്‌ ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്‌കൂൾ കലോത്സവ മാന്വൽ പരിഷ്‌കരിച്ചു.

മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ്‌ മാന്വൽ പരിഷ്‌കരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയത്‌.

ചരിത്രത്തിൽ ആദ്യമായാണ്‌ ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്‌. കഴിഞ്ഞ തവണ കൊല്ലത്ത്‌ നടന്ന 62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.

മംഗലംകളി


സംഗീത- നൃത്തരൂപമാണ് മംഗലംകളി. കല്യാണപ്പന്തലിലാണ് അരങ്ങേറുക. വാദ്യസംഘത്തിൽ തുടിയാണ് ഉപയോഗിക്കുന്നത്. തുളുവിലും മലയാളത്തിലുമുള്ള ഓരോ പാട്ടുകളിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്.

കമ്പളകളി വട്ടക്കളി

പണിയർ ഗോത്രത്തിലെ പുരുഷന്മാർ അവതരിപ്പിക്കുന്ന നൃത്തം. കരു, പറ, ഉടുക്ക് തുടങ്ങിയ താളവാദ്യങ്ങൾ ഉപയോഗിക്കുന്നു. കൈകൾ പരസ്പരം ബന്ധിപ്പിച്ച് വൃത്താകൃതിയിൽനിന്ന്‌ വാദ്യങ്ങളുടെ താളത്തിനൊത്ത്‌ ചുറ്റുന്നു.

ഇരുളരുടെ നൃത്തം

നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം. തുകൽ, മുള മുതലായവകൊണ്ട് നിർമിച്ച വാദ്യങ്ങളുടെ താളത്തിൽ നൃത്തം ചെയ്യുന്നു. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളിൽ.

പളിയ നൃത്തം


പളിയർ ആദിവാസി ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപം. രോഗശമനം, മഴ തുടങ്ങിയവയ്‌ക്കായാണ്‌ ഇവർ പളിയ നൃത്തം അവതരിപ്പിക്കുക.

മലപ്പുലയരുടെ ആട്ടം

സ്ത്രീപുരുഷന്മാർ ഇടകലർന്ന് നാലഞ്ചു നിരയായും പിന്നീട് വൃത്താകൃതിയിലും നൃത്തം അവതരിപ്പിക്കും. കമ്പുകൾ കൂട്ടിയടിച്ചുകൊണ്ട് മുന്നോട്ടും പിന്നോട്ടും മൂന്നു ചുവടുവീതം വച്ചും സ്വയം തിരിഞ്ഞും വേഗത്തിൽ നൃത്തം ചെയ്യും.

Tribal art will also be a competition item in the school arts festival

Next TV

Related Stories
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

Oct 2, 2024 12:32 PM

പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്...

Read More >>
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

Oct 2, 2024 11:05 AM

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു

അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാല,- 2024 രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup






Entertainment News