2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം

2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം
Oct 2, 2024 07:44 PM | By Vyshnavy Rajan

ദേശീയ പ്രാധാന്യമുള്ള മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.

മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നൊരുക്കങ്ങൾ നടത്തണം.

അടുത്ത വർഷത്തെ പ്രവേശനത്തിനുള്ള ക്ലാറ്റ്, ഐലറ്റ്, എൻഐഡി, യുസീഡ് എന്നീ പരീക്ഷകളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു.

കൂടുതൽ വിജ്ഞാപനങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. 2025ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്ക്‌ പരിഗണിക്കാവുന്ന, സയൻസ് മേഖലയിലെ ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.

നീറ്റ് യുജി

വിവിധ മെഡിക്കൽ, ഡെന്റൽ, മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി അഥവാ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (NEET UG). ദേശീയ പ്രാധാന്യമുള്ള എയിംസ്, ജിപ്മെർ പോലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലും നീറ്റ് വഴിയാണ് പ്രവേശനം. കേരളത്തിൽ എംബിബിഎസ് / ബിഡിഎസ് പ്രോഗ്രാമുകൾക്ക് പുറമേ ഹോമിയോ, ആയുർവേദം, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങി വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും നീറ്റ് സ്കോറാണ് പരിഗണിക്കുന്നത്. വിദേശത്ത് എംബിബിഎസ് പഠിക്കാനും നീറ്റ് യോഗ്യത ആവശ്യമാണ്. വിവരങ്ങൾക്ക്‌: exams.nta.ac.in/NEET

ജെഇഇ മെയിൻ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (IIIT) , ഗവൺമെന്റ്‌ ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ (GFTI ) എന്നിവയിലെ വിവിധ എൻജിനിയറിങ്‌, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ്‌ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രസ് എക്‌സാമിനേഷൻ (JEE ) മെയിൻ. കോഴിക്കോട് എൻഐടിയിലും കോട്ടയം ഐഐഐടിയിലും ജെഇഇ മെയിൻ വഴിയാണ് പ്രവേശനം. ദേശീയ പ്രാധാന്യമുള്ള വിവിധ സ്ഥാപനങ്ങളും പ്രവേശനത്തിന് ജെഇഇ മെയിൻ സ്‌കോർ പരിഗണിക്കാറുണ്ട്. രണ്ട് തവണ പരീക്ഷയുണ്ട്. രണ്ടും എഴുതുന്നവരുടെ മികച്ച സ്കോറാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുക. വിവരങ്ങൾക്ക്‌ : jeemain.nta.nic.in

ജെഇഇ അഡ്വാൻസ്ഡ്

ഐഐടികളിലെ എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണ് ജോയിന്റ്‌ എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ്. ജെഇഇ മെയിൻ ഒന്നാം പേപ്പർ അഭിമുഖീകരിച്ച് മികച്ച റാങ്ക് ലഭിക്കുന്ന ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാർഥികൾക്ക് മാത്രമേ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയുള്ളൂ. ആർക്കിടെക്ചർ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടിയശേഷം ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) കൂടി എഴുതി യോഗ്യത നേടണം. വിവരങ്ങൾക്ക്‌: www.jeeadv.ac.in

കേരള എൻജിനിയറിങ്, 


ഫാർമസി പ്രവേശന പരീക്ഷ കേരളത്തിലെ എൻജിനിയറിങ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിനായി കേരള എൻട്രൻസ് കമീഷണർ നടത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ (KEAM) പരീക്ഷയാണിത്. ഫാർമസി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി പേപ്പറുകളിലെ മാർക്കാണ് പരിഗണിക്കുന്നത്. വിവരങ്ങൾക്ക്‌: www.cee.kerala.gov.in

നാറ്റ

ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി ആർക് ) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയാണ് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA). കേരളത്തിലെ ബി.ആർക് പ്രവേശനം, നാറ്റ സ്‌കോറിനും പ്ലസ്ടു മാർക്കിനും തുല്യ പരിഗണന നൽകി പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾക്ക്‌: www.nata.in

കുസാറ്റ് ക്യാറ്റ്

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ എൻജിനിയറിങ്‌, ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്‌ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് & ടെക്നോളജി കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്‌) വിവരങ്ങൾക്ക്‌: admissions.cusat.ac.in

സിയുഇടി യുജി

കേന്ദ്ര സർവകലാശാലകളുടെയും മറ്റു ചില സർവകലാശാലകളുടെയും ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യുജി (CUET UG). വിവിധ സർവകലാശാലകളിലായി നിരവധി സയൻസ് പ്രോഗ്രാമുകൾ ലഭ്യമാണ് . അഗ്രികൾച്ചർ അനുബന്ധ കോഴ്സുകളുടെ 20 ശതമാനം ഓൾ ഇന്ത്യ ക്വോട്ടയുടെ പ്രവേശനവും സിയുഇടി വഴിയാണ്. വിവരങ്ങൾക്ക്‌ : exams.nta.ac.in/CUET-UG

ഐസർ

ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ചിലെ (IISER) വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT). വിവരങ്ങൾക്ക്‌: www.iiseradmission.in

നെസ്‌റ്റ്‌

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ - ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (UM- DAE CEBS) എന്നീ സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ്‌ നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ്(NEST). വിവരങ്ങൾക്ക്‌: www.nestexam.in


Let's get acquainted with some of the entrance exams in the field of science for the students who are appearing for the Plus Two exam in 2025

Next TV

Related Stories
ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

Nov 25, 2024 07:58 AM

ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി അന്തരിച്ചു

പുതുക്കുടി ആലപ്പാടിമ്മൽ മുഹമ്മദ് ഹാജി (കാക്കു ) (86)...

Read More >>
സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

Nov 25, 2024 07:46 AM

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം ചെയ്തു

സി.ഐ.ടി.യു സന്ദേശം റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചരിത്ര ക്വിസ് എം.വി.സദാനന്ദൻ ' ഉദ്ഘാടനം...

Read More >>
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Nov 20, 2024 08:22 PM

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ്...

Read More >>