ലൈഫ് ഭവനപദ്ധതി; ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു

ലൈഫ് ഭവനപദ്ധതി; ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു
May 17, 2022 08:31 PM | By Balussery Editor

 ബാലുശ്ശേരി: ലൈഫ് ഭവന പദ്ധതികളുടെ പൂര്‍ത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോല്‍ദാനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ നിര്‍വഹിച്ചു.

ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1081 വീടുകളാണ് പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ 682 വീടുകളും നഗരസഭകളില്‍ 399 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. ഭവന നിര്‍മാണത്തിനായി ലൈഫ് മിഷന്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.

ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ.ജെ. ടോമി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല, എല്‍എസ്ജിഡി ജോയിന്റ് ഡയരക്ടര്‍ ഡി. സാജു, തൊഴിലുറപ്പ് പദ്ധതി ജെപിസി മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Life Housing Scheme; District level handing over of keys

Next TV

Related Stories
ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

Jun 30, 2022 09:30 PM

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു...

Read More >>
സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

Jun 30, 2022 04:35 PM

സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

കെ.എസ്.ഇ.ബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ഗാര്‍ഹിക...

Read More >>
വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

Jun 30, 2022 04:12 PM

വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

വായനവാരത്തില്‍ എല്ലാ ദിവസവും സ്‌കൂള്‍തല കാവ്യ ആലാപനം, സാഹിത്യ ക്വിസ് മത്സരം, ഉത്തരപ്പെട്ടി...

Read More >>
ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

Jun 30, 2022 03:30 PM

ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍...

Read More >>
മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

Jun 30, 2022 03:12 PM

മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര...

Read More >>
വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

Jun 30, 2022 02:30 PM

വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

ജൂലായ് 3 ന് കോക്കല്ലൂരില്‍ നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് തല ആരോഗ്യ...

Read More >>
Top Stories