കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്

കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്
Nov 7, 2022 01:50 PM | By Balussery Editor

ഉള്ള്യേരി:കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടി കൊഴിച്ചിലിൽ മനം നൊന്ത്.

ഉള്ള്യേരി കന്നൂര് സ്വദേശി പ്രശാന്തിനെയാണ് ആന്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്.

ഒക്ടോബർ ഒന്നിനാണ് സംഭവം. മുടി കൊഴിച്ചിൽ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട് സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു.

അത്തോളി പോലീസിലാണ് പരാതി നൽകിയിരുന്നത്.

അന്വേഷണം നടന്നു വരുന്നു എന്നാണ് പോലീസ് പറയുന്നതെന്ന് കുടുംബം പറയുന്നു.

2014 മുതൽ മുടി കൊഴിച്ചിൽ മാറാൻ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു.

ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്.

പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടർ പറഞ്ഞു വിശ്വസിപ്പിച്ചു വെന്നും എന്നാൽ മുടിയും കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാൻ തുടങ്ങിയെന്നും ഇത് കണ്ടു നിൽക്കാൻ കഴിയുന്നില്ലന്നും കുറിപ്പിൽ പറയുന്നു.

പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാൻ വരെ പ്രയാസം തോന്നി തുടങ്ങിയതായും ആന്മഹത്യ കുറിപ്പിൽ പറയുന്നു.

യുവാവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

ആദ്യം അത്തോളി പോലീസിലാണ് പരാതി നൽകിയത്.

നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടർന്ന് എസ്പിക്ക് പരാതി നൽകിയതായും കുടുംബം പറയുന്നു.

ഒറ്റ നോട്ടത്തിൽ ഡോക്ടർ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു എന്നാലും വിശദമായി അന്വേഷണം നടത്തി വരുന്നതായും പോലീസ് പറയുന്നു.

A young man committed suicide due to hair loss at ulliyeri last month

Next TV

Related Stories
അംബേദ്കര്‍ ജയന്തി

Apr 15, 2024 10:42 PM

അംബേദ്കര്‍ ജയന്തി

അത്തോളിയുഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി...

Read More >>
യുഡിഎഫ് വനിതാസംഗമം നടത്തി

Apr 12, 2024 09:44 PM

യുഡിഎഫ് വനിതാസംഗമം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം...

Read More >>
എം.കെ. രാഘവന്‍ പര്യടനം നടത്തി

Apr 10, 2024 07:07 PM

എം.കെ. രാഘവന്‍ പര്യടനം നടത്തി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ബാലുശ്ശേരി...

Read More >>
നീന്തല്‍ പരിശീലനം സമാപിച്ചു

Apr 10, 2024 06:36 PM

നീന്തല്‍ പരിശീലനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നീന്തല്‍...

Read More >>
പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

Apr 9, 2024 06:47 PM

പെരുന്നാള്‍ കിറ്റ് വിതരണവും, ഉന്നത വിജയികള്‍ക്ക് അനുമോദനവും

തോട്ടുമൂല ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെകീഴില്‍പെരുന്നാള്‍ കിറ്റ് വിതരണവും, സ്‌കൂള്‍ ,മദ്രസ, പൊതു...

Read More >>
ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

Apr 9, 2024 11:52 AM

ഐആര്‍എംയു ബാലുശ്ശേരി മേഖല ഐ ഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) ബാലു ശ്ശേരി മേഘല ഐ ഡി കാര്‍ഡ്...

Read More >>
Top Stories