യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി ബസ്റ്റാൻഡ് ഉപരോധവും തൂവാല വിതരണവും നടത്തി

യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി ബസ്റ്റാൻഡ് ഉപരോധവും തൂവാല വിതരണവും നടത്തി
Nov 15, 2022 08:57 PM | By Balussery Editor

ബാലുശ്ശേരി:ബാലുശ്ശേരി ബസ്റ്റാൻഡ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബസ്റ്റാൻഡ് ഉപരോധവും വ്യാപാരികൾക്ക് കർച്ചീഫ് വിതരണവും നടത്തി.

ബാലുശ്ശേരി എംഎൽഎ ബഹുമാനപ്പെട്ട സച്ചിൻ ദേവന്റെ ഓഫീസിന് തൊട്ടു താഴെ ശൗചാലയത്തിന്റെ ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകിയിട്ട് മാസങ്ങൾ ആയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മൂക്കടയ്ക്കു കണ്ണുതുറക്കൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപരോധ സമരം നടത്തിയത്.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നരക്കോടി രൂപയോളം ചെലവഴിച്ചു കൊണ്ടാണ് ബസ്റ്റാൻഡ് നവീകരണവും പൂർത്തീകരിച്ചത്.

എന്നാൽ അന്നുമുതൽ ഈ ശൗചാലയം യാത്രക്കാർക്ക് ഉപകാരപ്പെടാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്നാൽ ഇന്ന് ആ ശൗചാലയം നാട്ടുകാർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസമാവുന്ന സ്ഥിതിയിലേക്ക് മാറുകയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് ഈ പണി പൂർത്തീകരിച്ചത്.

ബസ്റ്റാൻഡിൽ ശൗചാലയം നിർമ്മിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് യാതൊരുവിധ പഠനവും നടത്താതെ ഒരു തട്ടിക്കൂട്ട് പണി നടത്തിയതിന്റെ ഭാഗമായിട്ടാണ് യാത്രക്കാർ ഇന്ന് അനുഭവിക്കുന്ന പ്രയാസത്തിന് കാരണം. അതുകൊണ്ടുതന്നെ ഊരാളുങ്കലിന്റെ ആളുകളെ വിളിച്ചുവരുത്തി ഖജനാവിൽ നിന്നും പണം നഷ്ടപ്പെടാതെ അവരെക്കൊണ്ട് ശൗചാലയത്തിന്റെ പണി പൂർത്തീകരിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.എം.വരുൺ കുമാർ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആര്‍ ഷഹിൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി വൈശാഖ് കണ്ണൊറ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.സി.വിജയൻ, അഭിജിത്ത് ഉണ്ണികുളം, അതുൽ ഇയ്യാട്, അഫ്സൽ പനായി, സുവിൻ വിപി, അഭിന കുന്നോത്ത്, ജറീഷ് എരമംഗലം, ഭഗീഷ് ലാൽ, സുജിത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബാലുശ്ശേരി സബ്ബ് ഇൻസ്പക്ടർ പി.റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Balussery Constituency Youth Congress Committee boycotted the bus stand and distributed kerchiefs to the traders, demanding that the deplorable condition of Balussery Bus Stand toilets should be resolved immediately

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories