---
title: "ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Bharatiya Vidyaniketan has released the logo of district Kalotsavat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/81245/bharatiya-vidyaniketan-has-released-the-logo-of-district-kalotsavat"
published_at: "2022-11-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a2da96e2c2_ssff.jpg"
keywords: []
---

# ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** നന്മണ്ട:2023 ജനുവരി16,20,23 ദിവസങ്ങളിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥൻ, പാലോറ ഹയർ സെക്കൻ്ററി സ്കൂളിലെ സതീശൻ മാസ്റ്റർ രൂപകല്പന ചെയ്ത ലോഗോ സ്വാഗത സംഘം ചെയർമാൻ സി.കെ.രാധാകൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിച്ചു. 2023 ജനുവരി 20,21 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തിൽ 46 വിദ്യാലയത്തിൽ നിന്ന് 1250 ൽ അധികം കലാപ്രതിഭകൾ മാറ്റുരക്കും. ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സങ്കുൽ സംയോജകൻ പി.വിശ്വനാഥൻ, വിദ്യാലയ സമിതി പ്രസിഡണ്ട് വി.പി. കൃഷ്ണൻ, വൈസ് പ്രസിഡണ്ട് സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.പ്രേമ സ്വാഗതവും സെക്രട്ടറി ഡോ.എസ്.വിക്രമൻ നന്ദിയും രേഖപ്പെടുത്തി.

## Article Content

നന്മണ്ട:2023 ജനുവരി16,20,23 ദിവസങ്ങളിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥൻ, പാലോറ ഹയർ സെക്കൻ്ററി സ്കൂളിലെ സതീശൻ മാസ്റ്റർ രൂപകല്പന ചെയ്ത ലോഗോ സ്വാഗത സംഘം ചെയർമാൻ സി.കെ.രാധാകൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിച്ചു. 2023 ജനുവരി 20,21 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തിൽ 46 വിദ്യാലയത്തിൽ നിന്ന് 1250 ൽ അധികം കലാപ്രതിഭകൾ മാറ്റുരക്കും. ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സങ്കുൽ സംയോജകൻ പി.വിശ്വനാഥൻ, വിദ്യാലയ സമിതി പ്രസിഡണ്ട് വി.പി. കൃഷ്ണൻ, വൈസ് പ്രസിഡണ്ട് സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.പ്രേമ സ്വാഗതവും സെക്രട്ടറി ഡോ.എസ്.വിക്രമൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/81245/bharatiya-vidyaniketan-has-released-the-logo-of-district-kalotsavat)