Featured

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റിന് അംഗീകാരം

News |
Feb 7, 2024 12:59 PM

ബാലുശ്ശേരി : സമഗ്ര മേഖലയ്ക്കും ഊന്നൽ നൽകുന്ന ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തികവർഷത്തെ ബജറ്റിന് ഭരണസമിതി അംഗീകാരം.

അടിസ്ഥാന വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും വികസനം ലക്ഷ്യം വച്ചും പൊതുവിഷയങ്ങളിൽ ശ്രദ്ധ ചെലുത്തിയുമാണ് ബജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചം കണ്ടി ബജറ്റ് അവതരണം നടത്തി.

മുൻ ബാക്കി 83,32,370 രൂപയും വരവ് 31,73,09,530 രൂപയും ചെലവ് 31,73,56,240 രൂപയും നീക്കിയിരുപ്പ് 82,55,660 രൂപയുമാണ്. സാമ്പത്തിക വർഷം 44,38,5000 രൂപയാണ് ഭവന നിർമ്മാണത്തിനായി ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്.

സുസ്ഥിരവികസനം പ്രാപ്യമാക്കുക, ദാരിദ്ര്യ നിർമ്മാർജ്ജനം ഉറപ്പുവരുത്തുക, തൊഴിൽ സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും ഉണർവേകുക എന്നീ ലക്ഷ്യങ്ങൾ കൂടി ബജറ്റ് വിഭാവനം ചെയ്യുന്നു.

2024- 25 വർഷം മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

Balusherry gram panchayat budget approved

Next TV

Top Stories