ബാലുശ്ശേരി : യെസ് പ്രെസ്സ് ബുക്ക്സ് പെരുമ്പാവൂർ പ്രസിദ്ധീകരിച്ച ജിഷ പി. നായരുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'ഉടൽ പാമ്പുകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2024 ഫെബ്രവരി 24 ശനിയാഴ്ച്ച വൈകുന്നേരം 02.30 ന് ഉള്ളിയേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്‌ത നിരൂപകനും, അധ്യാപകനുമായ ദേവേശൻ പേരൂർ പുസ്‌തകം പ്രകാശനം ചെയ്യും.

ഗ്രന്ഥകാരിയുടെ പിതാവും റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ പി.മാധവൻ നായർ ആണ് പുസ്‌തകം ഏറ്റു വാങ്ങുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചെയർമൻ സുരേഷ്ബാബു ആലംകോട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. പ്രദീപ് കുമാർ കറ്റോട് പുസ്‌തകം പരിചയപ്പെടുത്തും.
സിനി ആർട്ടിസ്റ്റ് സുധി കോഴിക്കോട് മുഖ്യ അഥിതിയാകുന്ന ചടങ്ങിൽ സതീഷ് കുമാർ പ്രിസം, അഷറഫ് മാസ്റ്റർ, എൻ.എ.ഹാജി ഒറവിൽ, ആയിഷ ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതോടൊപ്പം ശാന്തൻ മുണ്ടോത്ത് (യു എ ഖാദർ സംസ്ഥാന അവാർഡ് ജേതാവ്), ശ്രീമതി പ്രജില അജയ് (ഗായിക. അഭിനയം), ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വഘോഷ് എന്നിവർക്കുള്ള അനുമോദനവും പരിപാടിയിൽ നടക്കും.
സാഹിത്യ, സാംസ്ക്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
'belly snakes'; Jisha P. Nair's book will be released on February 24 by Deveshan Perur