കൂട്ടാലിട : കോട്ടൂർ പഞ്ചായത്തിലെ പൂനത്ത് എട്ടാം വാർഡിലെ ശോച്യാവസ്ഥയിൽ ഗതാഗത യോഗ്യമല്ലാത്ത ആറാം കോട്ടക്കൽ തായെ റോഡും കുമ്പോട്ട് തായെറോഡും കോൺഗ്രീറ്റ് ചെയ്ത‌് ഗതാഗത യോഗ്യമാക്കുക, കുമ്പോട്ട്തായെ തോടിന് കുറുകെയുള്ള ജീർണ്ണിച്ച മരപ്പാലത്തിന് പകരം കോൺഗ്രീറ്റ് പാലം പണിയുക, പ്രദേശത്തോട് കോട്ടൂർ പഞ്ചായത്ത് തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡ് യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ജനകീയ ധർണ്ണ നടത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉത്ഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷം വഹിച്ചു.അർജുൻപൂനത്ത്. സ്വാഗതം പറഞ്ഞു.
കോൺഗ്രസ് കൊട്ടൂർ മണ്ഡലം പ്രസിഡന്റ് ടി.കെ.ചന്ദ്രൻ, ബാലുശ്ശേരി മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എംകെ അബ്‌ദുസ്സമദ്, യു.ഡി.എഫ്. ചെയർമാൻ കെ.കെ.അബൂബക്കർ, മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എംപി.ഹസ്സൻകോയ, സി.എച്ച്.സുരേന്ദ്രൻ, ഗോവിന്ദൻകുട്ടി മാസ്റ്റർ, വാവോളി മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബുഷ്റ മുച്ചുട്ടിൽ, ഷംന പാലൊളി എന്നിവർ പ്രസംഗിച്ചു. ജനപങ്കാളിത്തംകൊണ്ട് ധർണ്ണശ്രദ്ധേയമായി.
ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷം വഹിച്ചു.അർജുൻപൂനത്ത്.സ്വാഗതം പറഞ്ഞു. കോൺഗ്രസ് കൊട്ടൂർ മണ്ഡലം പ്രസിഡന്റ് ടി.കെ.ചന്ദ്രൻ, ബാലുശ്ശേരി മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എംകെ അബ്‌ദുസ്സമദ്,യു.ഡി.എഫ്. ചെയർമാൻ കെ.കെ.അബൂബക്കർ, മുസ്ലിം ലീഗ്പഞ്ചായത്ത് പ്രസിഡന്റ് എംപി.ഹസ്സൻകോയ, സി.എച്ച്.സുരേന്ദ്രൻ, ഗോവിന്ദൻകുട്ടി മാസ്റ്റർ, വാവോളി മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബുഷ്റ മുച്ചുട്ടിൽ, ഷംന പാലൊളി എന്നിവർ പ്രസംഗിച്ചു. ജനപങ്കാളിത്തം കൊണ്ട് ധർണ്ണ ശ്രദ്ധേയമായി.
ശശി പാവുക്കണ്ടി, വിഎം.മൂസ്സാൻകുട്ടി, അസ്സെയിനാർ,അഷറഫ്.സി.പി,സുരേഷ് ബാബു, വി.എം. മുഹമ്മദലി, താജുദ്ദീൻ, മുനീർ പി. പി.ധർണ്ണക്ക് നേതൃത്വം നൽകി.
The UDF staged a public sit-in in front of the Kotur gram panchayat office