കോഴിക്കോട് : തിരുവനന്തപുരം നിശാഗന്ധി ഓഡിറേറാറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ദാനം ഉൽഘാടനം ചെയ്തു.
തുടർന്ന്കലാസാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് വിവിധ നാടൻ കലകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തത്.
കഴിഞ്ഞ 40 വർഷത്തിലധികമായി കേരളമാപ്പിളകലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കുന്ദമംഗലം സി കെ ആലിക്കുട്ടി മാപ്പിള കലകളായ ഒപ്പന വട്ടപ്പാട്ട് ദഫ്മുട്ട് അറബനമുട്ട് കോൽക്കളി മാപ്പിളപ്പാട്ട് എന്നിവക്കുവേണ്ടി ഗാനങ്ങൾ രചിക്കുകയും പാടുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിധിനിർണയം നടത്തുകയും ചെയ്തതിന്നാണ് നാടൻ കലാകാരന്മാർക്ക് സർക്കാർ ഏർപ്പെടുത്തിയ അവാർഡിനർഹനായത് റേഡിയോയിലും ദൂരദർശനിലും കേരളത്തിന്നകത്തും പുറത്തും സ്വന്തം ട്രൂപ്പിൽ മാപ്പിള കലകൾ അവതരിപ്പിച്ചിട്ടുണ്ട്.
1985 ൽ ദേശീയ യുവജനോൽസവത്തിൽ കോഴിക്കോട്ടു നിന്നും ഡൽഹിയിലേക്ക് 3500 കിലോമീറ്റർ സൈക്കിൾ സവാരി നടത്തി അന്നത്തെ പ്രധാനമന്ത്രിയുടെ അംഗികാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട് മാപ്പിളപ്പാട്ടുകളുടെ ഒരു വലിയ ഗ്രന്ഥശേഖരം സ്വന്തമായിട്ടുണ്ട്.
സ്വദേശത്തേയും വിദേശത്തേയും ആദരവുകളും അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
അർപ്പണ മനോഭാവത്തോടെ മുഴുവൻ സമയവും കലാ സാഹിത്യ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആലിക്കുട്ടിക്ക് ഭാര്യ മൈമൂന മക്കളായ അഫ് മിഷ് മുഹമ്മദലി - അമീർ മുഹമ്മദലി - അജ്മൽ അബ്ദുൽ ഖാദർ എന്ന വരുടെ പിന്തുണയും പ്രോൽസാഹനവും എപ്പോഴും കൂടെ ഉണ്ട്
Kundamangalam CK Alikutty received Kerala Government Folk Lore Academy Award