കോഴിക്കോട് : കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി.
ഗായകരും അഭിനേതാക്കളും ചിത്രകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. കലാകാരന്മാരുടെ സർവേ പൂർത്തിയാക്കുക. 60 വയസ്സ് പൂർത്തിയാക്കിയ കലാകാരന്മാർക്ക് ക്ഷേമനിധി അംഗത്വമെടുക്കാൻ ഒരവസര കൂടി നൽക്കുക.
കലാകാര പെൻഷനും ക്ഷേമനിധി പെൻഷനും വർധിപ്പികുക തുടങ്ങിയ ആവശ്യങ്ങളുനയിച്ചായിരുന്നു സമരം എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാർച്ചിൽ നൂറു കണക്കിന് കലാകാരന്മാർ പങ്കെടുത്തു.
പിന്നണി ഗായകൻ സുനിൽകുമാർ പാട്ടു പാടി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട് അധ്യക്ഷനായി.
സംസ്ഥാന . വർക്കിങ് പ്രസിഡന്റ് വിൽസൺ സാമുവൽ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജാനമ്മ കുഞ്ഞുണ്ണി, അജിത നമ്പ്യാർ, ഹരീന്ദ്രനാഥ് ഇയ്യാട്, ടി.കെ. വേണു . കലാമണ്ഡലം സത്യവ്രതൻ , പ്രദീപ് ഗോപാൽ, ഷെർളി പ്രമോദ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മഠത്തിൽ രാജീവൻ സ്വാഗതവും, ഗിരീഷ് ഇല്ലത്തു താഴം നന്ദിയും പറഞ്ഞു.
'Artists' rights must be protected'; The march was held under the auspices of the National Association of Malayalee Artists