ബാലുശ്ശേരി: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ 2500 പേരുടെ അവയവദാന സമ്മതപത്രം ഏല്‍പ്പിക്കലും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന് സര്‍ട്ടിഫിക്കറ്റ് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുക്കം മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സിന്ധു, ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ്, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിലാസിനി എം കെ, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ഷൈന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സബിത എന്നിവര്‍ സംസാരിച്ചു..
2500 people were given consent form for organ donation