നടുവണ്ണൂർ : എസ്.എസ്.എൽ.സി. ഫലം പുറത്തു വന്നപ്പോൾ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം.
100 % റിസൾട്ടിൽ ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയ സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തും എത്തി.
168 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 548 കുട്ടികളും വിജയിച്ചു. വിജയികളെ പി.ടി.എ.യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ടി.സി.സുരേന്ദൻ മാസ്റ്റർ, സുധീഷ് ചെറുവത്ത്, പി .ടി .എ .പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം, വൈസ് പ്രസിഡണ്ട് വിനോദ് , എസ്.എം.സി.ചെയർമാൻ എൻ. ഷിബീഷ്, വൈസ് ചെയർമാൻ കെ.ടി.കെ.റഷീദ് മുൻ ഹെഡ്മാസ്റ്റർ ടി.മുനാസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.ഷീജ, എജു കെയർ കൺവീനർ ടി.എം. ഷീല, സ്റ്റാഫ് സിക്രട്ടറി വി.കെ.നൗഷാദ്, പി.കെ.സന്ധ്യ, വി.സി. സാജിദ്, ദീപ നാപ്പള്ളി, മുസ്തഫ പാലോളി, സി.മുസ്തഫ, റഫീഖ് കുറുങ്ങോട്ട് എന്നിവർ സംബന്ധിച്ചു.
SSLC Result; Natuvannur Govt: First in Higher Secondary District, Second in the State