ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി
Nov 20, 2024 07:30 PM | By Vyshnavy Rajan

നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് CPR പരിശീലനം നൽകി.

കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ആണ് പരിശീലനം നൽകിയത്.ചെറിയ കുട്ടികളും മുതിർന്ന ആളുകളും കുഴഞ്ഞു വീണ് അത്യാസന്ന നിലയിൽ ആയാൽ എങ്ങനെ അവർക്ക് പ്രാഥമിക ശുശ്രൂഷ നൽകണം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നത് മെഡിക്കൽ ഓഫീസർ വളരെ വിശദമായ പ്രാക്ട‌ിക്കൽ ക്ലാസിലൂടെ വളണ്ടിയർമാരെ ബോധ്യപ്പെടുത്തി.

മനുഷ്യ ശരീരത്തിന്റെ ഡമ്മി ഉപയോഗിച്ചുള്ള പ്രായോഗിക ക്ലാസുകൾ ആയിരുന്നു പരിശീലനത്തിന്റെ ആകർഷണം. മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ആർ ജെ പരിശീലനത്തിന് നേതൃത്വം നൽകി.

ജി എച്ച് എസ് നടുവണ്ണൂരിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. രണ്ടാംഘട്ടത്തിൽ അധ്യാപകർക്കും മൂന്നാംഘട്ടത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വിവിധമേഖലകളിൽ ജോലി ചെയ്യുന്നവർക്കുമാണ് ഈ പദ്ധതിയുടെ ഭാഗമായി സിപിആർ ട്രെയിനിങ് നൽകുന്നത്.

പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം പ്രസിഡൻ്റ് ശ്രീ ടി പി ദാമോദരൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ സ്വാഗതവും പറഞ്ഞു.

സീനിയർ അധ്യാപകൻ സുജീഷ് കുമാർ എൻഎസ്എസ് വളണ്ടിയർമാരായ ജുവൽ,തന്മയ എന്നിവർ ആശംസയും ഹെൽത്ത് ഇൻസ്പെക്‌ടർ വിപ്ലവൻ നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.



People's Planning Project; Volunteers were given CPR training at Govt Higher Secondary School, Naduvannur

Next TV

Related Stories
എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

Jul 27, 2025 11:47 AM

എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയില്‍ മിഥുന്‍ റോഷന്‍ എംഡിഎംഎ...

Read More >>
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall