---
title: "സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്; കോട്ടയം ജില്ല ചാമ്പ്യൻമാർ. എണാകുളം ജില്ലയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി "
english_title: "State Youth Volleyball Championship; Kottayam District Champions. Enakulam district was defeated by three sets against one"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/209566/state-youth-volleyball-championship-kottayam-district-champions-enakulam-district-was-defeated-by-three-sets-against-one"
published_at: "2024-06-03T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d8115b084b_VOLYBALL.jpg"
keywords: []
---

# സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്; കോട്ടയം ജില്ല ചാമ്പ്യൻമാർ. എണാകുളം ജില്ലയെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി 

> **Lead Summary:** **നടുവണ്ണൂർ : **ജില്ലാ - സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും, നടുവണ്ണൂർ വോളിബോൾ അക്കാദമിയും സംയുക്തമായി നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോട്ടയം ജില്ല ചാമ്പ്യൻമാരായി.

## Article Content

**നടുവണ്ണൂർ : **ജില്ലാ - സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും, നടുവണ്ണൂർ വോളിബോൾ അക്കാദമിയും സംയുക്തമായി നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോട്ടയം ജില്ല ചാമ്പ്യൻമാരായി.

ഒന്നിനെതിരെ മൂന്നു സെറ്റുകൾ നേടിയാണ് എറണാകുളം ജില്ലയെ കോട്ടയം പരാജയപ്പെടുത്തിയത്. സ്കോർ 17-25,25-16,25-22,27-25.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ മാസ്റ്റർ ഒന്നും, രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ ഹാജി അദ്ധ്യക്ഷനായിരുന്നു. എം.എസ്. അനിൽകുമാർ, കെ.വി. ദാമോദരൻ, വിദ്യാസാഗർ, എം.കെ. പരീത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/209566/state-youth-volleyball-championship-kottayam-district-champions-enakulam-district-was-defeated-by-three-sets-against-one)