---
title: "പരിസ്ഥിതി ദിനാചരണം; നടുവണ്ണൂർ ഗ്രാമപഞ്ചയത്ത് 'പരിസ്ഥിതിയും സമൂഹവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു "
english_title: "Environment Day; Naduvanur Gram Panchayat organized a seminar on 'Environment and Society'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/210465/environment-day-naduvanur-gram-panchayat-organized-a-seminar-on-environment-and-society"
published_at: "2024-06-07T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66628ee75f7db_0000_ATTACH__.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം; നടുവണ്ണൂർ ഗ്രാമപഞ്ചയത്ത് 'പരിസ്ഥിതിയും സമൂഹവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂർ :** ഗ്രാമപഞ്ചയത്ത് ,ജനപ്രതിനിധികൾ ,ഹരിത കർമ്മ സേനാംഗങ്ങൾ ,മേറ്റു മാർ ,കുടുംബശ്രീ ഹരിത അബാസഡർമാർ എന്നിവർക്കായി പരിസ്ഥിതിയും ,സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ :** ഗ്രാമപഞ്ചയത്ത് ,ജനപ്രതിനിധികൾ ,ഹരിത കർമ്മ സേനാംഗങ്ങൾ ,മേറ്റു മാർ ,കുടുംബശ്രീ ഹരിത അബാസഡർമാർ എന്നിവർക്കായി പരിസ്ഥിതിയും ,സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന റിസോഴ്സ് പേഴ്സൺ ഇ.രാജൻ, ഗ്രാമ പഞ്ചായത്ത് അസി: സിക്രട്ടറി കെ.കെ. ഷിബിൻ എന്നിവർ വിഷയാവതരണം നടത്തി.

സെമിനാറിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.

ഷൈമ കെ.കെ., സദാനന്ദൻ പാറക്കൽ ,എന്നിവർ സംസാരിച്ചു.. സി.ഡി.എസ്.ചെയർപെഴ്സൺ യശോദ തെങ്ങിട സ്വാഗതവും ,കെ.കെ. സൗദ നന്ദിയും രേഖപ്പെടുത്തി .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/210465/environment-day-naduvanur-gram-panchayat-organized-a-seminar-on-environment-and-society)