നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ പ്രൈമറി വിഭാഗം 'സയൻസ് പലൂസ' ശാസ്ത്രോപകരണ നിർമ്മാണ ശില്പശാലയും പ്രദർശനവും ഒരുക്കി.
പി.ടി.എ. പ്രസിഡന്റ് അഷറഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. വിക്ടേഴ്സ് ക്ലാസ് അവതാരകനും നിലമ്പൂർ ശാസ്ത്ര ക്ലബ്ബ് മുൻ കോഡിനേറ്ററുമായ ടോമി എടക്കര പരിപാടിയുടെ മുഖ്യ അവതാരകനായി.
പാഠഭാഗവുമായി ബന്ധപ്പെട്ട അറുപതോളം പഠനോപകരണങ്ങൾ പ്രവർത്തിപ്പിച്ച് പഠിച്ച് കുട്ടികളിൽ ശാസ്ത്ര തല്പരത വളർത്താൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു.
ശാസ്ത്ര വിഷയ കൺവീനർ നിർമ്മല പി.സി., സയൻസ് ക്ലബ്ബ് കൺവീനർ രാജീവൻ പി.കെ., എസ്.ആർ.ജി. കൺവീനർ ധനിപ, മുസ്‌തഫ സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുഴുവൻ വിദ്യാർഥികൾക്കും പരിപാടി കാണാനും പഠിക്കാനും അവസരം ലഭിച്ചു.
GHSS of Naduvannur The primary section organized a 'Science Palooza' science instrument making workshop and exhibition