നടുവണ്ണൂർ : മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ, നടുവണ്ണൂർ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യം കേന്ദ്രം, ഐ.സി. ഡി എസ് കുടുംബശ്രീ, വ്യാപാരികൾ, സ്കൂൾ അദ്ധ്യാപകർ,ആശവർക്കർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സന്നദ്ധ സംഘടനകൾ, ആയൂർവ്വേദ ആശുപത്രി ഹോമിയോ ആശുപത്രി, എന്നിവരുടെ നേതൃത്വത്തിൽ, 'യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ അഭിലാഷ് ആർ.ജെ.. ഹെൽത്ത് ഇൻസ്പെക്ടർ വിപ്ലവൻ കെ.വി. എന്നിവർ വിശദീകരിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, ടി.സി. സുരേന്ദ്രൻ മാസ്റ്റർ, വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ,വ്യാപാര പ്രതിനിധികളായ സത്യാപാലൻ സി ,മലബാർ ചന്ദ്രൻ, പി. അച്ചുതൻ ,ഡോ : ബിനോയ്, അനിത കുമാരി എന്നിവർ സംസാരിച്ചു
A meeting was held in Naduvannur to prevent the yellow fever disease