---
title: "പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു"
english_title: "Punoor-Narikuni road partially closed."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239108/punoor-narikuni-road-partially-closed"
published_at: "2024-09-30T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa64b92e009_ROAD.jpg"
keywords: []
---

# പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

> **Lead Summary:** പൂനൂർ : പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ് ഭാഗികമായി അടച്ചിരിക്കുന്നു.

## Article Content

പൂനൂർ : പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ് ഭാഗികമായി അടച്ചിരിക്കുന്നു.

**ബദൽ റൂട്ട്**

പൂനൂരിൽ നിന്നും നരിക്കുനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പൂനൂർ - തച്ചംപൊയിൽ - കത്തറമ്മൽ - എളേറ്റിൽ വട്ടോളി വഴിയോ പൂനൂർ - ഹൈസ്കൂൾ മുക്ക് - നെരോത്ത് - എളേറ്റിൽ വട്ടോളി വഴിയോ നരിക്കുനിക്ക് പോകേണ്ടതാണ്.

  തിരിച്ചും ഈ വഴി തന്നെ പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം പിഡബ്ല്യുഡി കോഴിക്കോട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239108/punoor-narikuni-road-partially-closed)