അവിടനല്ലൂർ : എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ ടി സി ഷീനയ്ക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി.
10 വർഷം തുടർച്ചയായി സംസ്ഥാന-ദേശീയ ബാലശാസ്ത്ര കോൺഗ്രസുകളിൽ കുട്ടികളുടെ ഗൈഡായി അവരെ അന്താരാഷ്ട്ര മത്സരം വരെ എത്തിച്ചിട്ടുണ്ട്.
2022ൽ അഹമ്മദാബാദിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഏറ്റവും മികച്ച പ്രോജക്ടിന്റെ ഗൈഡായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്രമേളയായ ഐറിസ് നാഷണൽ 3 ഫെയറിലും മികച്ച പ്രോജക്ടിനുള്ള വഴികാട്ടിയായി.
ശാസ്ത്രമേളകളുടെ ഒളിമ്പി ക്സ് എന്നറിയപ്പെടുന്ന ഇൻ്റർനാഷണൽ സയൻസ് ആൻഡ് എൻജിനിയറിങ് ഫെയർ ഈ വർഷം അമേരിക്കയിൽ നടന്നപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു.
2001 മുതൽ 2005 വരെ വട കര ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂകൂളിൽ അധ്യാപികയായിരുന്നു. 2005ൽ പിഎസ്‌സി നിയമനം നേടി. കൊയിലാണ്ടി ഗവ. മാപ്പിള ഹയർസെക്കൻഡറിയിലും ബാലുശേ രി ഹയർ സെക്കൻ ഡറിയിലും അധ്യാപികയായിരുന്നു.
അവിട നല്ലൂർ ഗവ. ഹയർസെക്കൻഡറിയിലെ ഫിസിക്സ് അധ്യാപകൻ എൻ സിജു രാജാണ് ഭർത്താവ്. മകൻ: നീ രജ്. മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പരേത നായ തോട്ടത്തിൽ ദാമോദരൻ നമ്പ്യാരുടെയും ഗൗരിഅമ്മയു ടെയും മകളാണ്.
Teacher TC Sheena won the State Teacher Award