എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറ -കെ പി ഇമ്പിച്ചി മമ്മു ഹാജി

എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറ -കെ പി ഇമ്പിച്ചി മമ്മു ഹാജി
Sep 3, 2024 10:56 PM | By Vyshnavy Rajan

കോഴിക്കോട് : പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റും കലാകാരനും, എഴുത്തുകാരനും സാഹിത്യകാരനുമായിരുന്ന എസ് വി അബ്ദുള്ള സാഹിബ്‌ ആശയങ്ങളുടെ കലവറയായിരുന്നുവെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചിമമ്മു ഹാജി.

പ്രവാസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഹമ്മദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.

പി കെ മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു. 2003 ൽ പ്രവാസി ലീഗ് രൂപീകൃതമായത് മുതൽ പ്രസിഡണ്ടായിരുന്ന എസ് വി അബ്ദുള്ള സാഹിബ്‌ ഒരു പാട് നേതാക്കന്മാരെ വാർത്തെടുത്ത കിങ് മേക്കർ കൂടി ആയിരുന്നു.

എം എസ് എഫ് രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച നേതാവായിരുന്നു എസ് വി അബ്ദുള്ള സാഹിബ്.തിരിച്ചു വന്ന പ്രവാസികൾക്ക് വേണ്ടി എക്സ് ഗൾഫ് വെൽഫയർ അസോസിയേഷൻ എന്ന സംഘടനക്ക് രൂപം നൽകുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു.


ദീർഘ കാലം കോഴിക്കോട് ജില്ലയിൽ പ്രവാസി ലീഗിന്റെ കരുത്തരായ നേതാക്കളായിരുന്ന ഇല്ലിക്കൽ ആലിക്കോയ, വാഴയിൽ ഇബ്രാഹിം ഹാജി എന്നിവരെയും ചടങ്ങിൽ അനുസ്മരിച്ചു.

പ്രവാസ ലോകത്ത് നിശബ്ദത സേവകരായിരുന്ന അലി കൊയിലാണ്ടി,കല്ലേരി മൂസ്സ ഹാജി, കാട്ടിൽ അഹമ്മദ്‌ ഹാജി, സഫ മുഹമ്മദ്‌ ഹാജി, വി പി കുഞ്ഞഹമ്മദ് ഹാജി പെരുമണ്ണ, കരീം ഹാജി കാട്ടിപ്പാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രവാസി ലിഗ് ജില്ലാ ഭാര വാഹികളായ വി പി കുഞ്ഞഹമ്മദ് ഹാജി പെരുമണ്ണ, ഹുസ്സൈൻ കമ്മന, കാട്ടിൽ അമ്മദ് ഹാജി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, പോക്കർ കുട്ടി ബേപ്പൂർ, കൊയപ്പ തൊടി മുഹമ്മദ് അലി ഹാജി,ബി എച്ച് കുഞ്ഞ മ്മദ് ഹാജി സംസാരിച്ചു.

SV Abdullah Sahib Repository of Ideas -KP Impichi Mammu Haji

Next TV

Related Stories
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

Oct 1, 2024 10:33 PM

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3...

Read More >>
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

Oct 1, 2024 10:27 PM

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി...

Read More >>
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

Oct 1, 2024 10:15 PM

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി...

Read More >>
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

Oct 1, 2024 10:08 PM

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌...

Read More >>
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
Top Stories