നൊച്ചാട് : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രറിയൻമാർക്കുമുള്ള ലൈബ്രറി സോഫ്റ്റ്വെയർ പരിശീലനം നൊച്ചാട് - കോട്ടൂർ പഞ്ചായത്ത് മേഖലാതല ഏകദിന ശില്പശാല വെള്ളിയൂർ ജനകീയ വായനശാലയിൽ വച്ച് സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എൻ. ശങ്കരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ. വത്സല അദ്ധ്യക്ഷത വഹിച്ചു.
നൊച്ചാട് പഞ്ചായത്ത് നേതൃസമിതി കൺവീനർ വി.ടി. ബാലൻ ആശംസകൾ അർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. ആലി സ്വാഗതവും ജനകീയ വായനശാല സെക്രട്ടറി എം.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
42 പേർ ശില്പശാലയിൽ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്‌സൺ വി. മനോജ് കുമാർ പരിശീലനത്തിന് നേതൃത്വം നൽകി.
എം.സി. ഉണ്ണികൃഷ്‌ണൻ, എം.കെ. പ്രകാശൻ, സി.പി. സജിത, വിജയൻ വി.കെ., ലതിക രാജേഷ്, ഷീന കെ., എടവന സുരേന്ദ്രൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
Nochad - Kotur Panchayat organized a one-day workshop at Velliyur Public Library.