---
title: "റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍"
english_title: "E-KYC update for ration beneficiaries from 3rd October"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239468/e-kyc-update-for-ration-beneficiaries-from-3rd-october"
published_at: "2024-10-01T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc2b9e95819_EKYC.jpg"
keywords: []
---

# റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ എന്‍എഫ്എസ്എ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും.

## Article Content

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ എന്‍എഫ്എസ്എ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും.

എല്ലാ ആയി (മഞ്ഞ), PHH (പിങ്ക്) കാര്‍ഡുകളിലേയും ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ അപ്‌ഡേഷന്‍ നടത്തണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239468/e-kyc-update-for-ration-beneficiaries-from-3rd-october)