കൊടുവള്ളി : കോഴിക്കോട്, കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് കേരള സർക്കാർ ഫോക് ലോർ അവാർഡ് ജേതാവും കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും സ്ക്കൂൾ, കോളേജ്, യൂനിവേർസിറ്റി, കലോൽസവങ്ങളിൽ ഒപ്പന, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി , മാപ്പിളപ്പാട്ട്, എന്നിവയിൽ 40 വർഷത്തിലധികമായി വിധിനിർണയം നടത്തിയ കുന്ദമംഗലം സി കെ ആലിക്കുട്ടിയെ പ്രശസ്ഥി പത്രവും ഫലകവും പൊന്നാടയും നൽകി ആദരിച്ചു.
മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഡയറക്ടർ പക്കർ പന്നൂർ ഉൽഘാടനം ചെയ്തു, സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു , സയ്യിദ് സ്വാലിഹ് തങ്ങൾ മുഖ്യാതിഥി ആയിരുന്നു.
സയ്യിദ് ഉസാമ തങ്ങൾ, മുനീറുൽ ഇസ്ലാം നിസാമി, അലി അക്ബർ അഹ്സനി, സയ്യിദ് സക്കരിയ അൽബുഹാരി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, മുഹമ്മദ് സഖാഫി, അഷറഫ് കൊടുവള്ളി, മജീദ് എളററിൽ , നാസർ ഹാജി, കെ - കെ . അബ്ദുള്ള ഹാജി, എം ഹമീദ് ഹാജി, വിഒടി അസീസ്, കെ , റഷീദ് എന്നിവർ സംബന്ധിച്ചു. കുന്ദമംഗലം സി കെ ആലിക്കുട്ടിയുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ദഫ്മുട്ട് എന്നിവ അരങ്ങേറി.
Koduvalli Puthur Koilad Rifaiyya Daa College Folk Lore Award Winner Kundamangalam CK Alikutty felicitated