---
title: "എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള  വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു"
english_title: "Various endowments were distributed to the winners of SSLC and Plus Two examinations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240196/various-endowments-were-distributed-to-the-winners-of-sslc-and-plus-two-examinations"
published_at: "2024-10-04T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fffe565bef7_0000_ATTACH__.jpg"
keywords: []
---

# എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾക്കുള്ള  വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു

> **Lead Summary:** വാകയാട് : 2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു.

## Article Content

വാകയാട് : 2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോമെന്റ്റുകൾ വിതരണം ചെയ്തു.

അനുമോദന സമ്മേളനം പേരാമ്പ്ര സി കെ ജി മെമ്മോറിയൽ റിട്ടേയർഡ് പ്രിൻസിപ്പൽ എം കെ പീതാംബരൻ ഉദ്‌ഘാടനം ചെയ്തു.

APV നമ്പൂതിരി സ്മാരക എൻഡോവ്മെൻ്റ്, കടിയങ്ങാട് രാഘവൻ മാസ്റ്റർ എൻഡോവ്മെൻ്റ്, പാറക്കൽ അപ്പുമാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ്,PTA എൻഡോവ്മെൻ്റ്, കെ.കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ & നാരായണൻ മാസ്റ്റർ എൻഡോവ്മെൻ്റ്, മേ മഠത്തിൽ മാറാത്ത് ശങ്കുണ്ണി മാരാർ സ്മാരക എൻഡോവ്മെൻ്റ് എന്നിവയാണ് വിതരണം ചെയ്തത് .

പ്രിൻസിപ്പൽ ഡോ പി.ആബിദ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു.

വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ, സി.കെ രാഘവൻ മാസ്റ്റർ, പി.കെ.രാഘവൻ മാസ്റ്റർ, പി.വാസുദേവൻ നമ്പൂതിരി, പി. ഉണ്ണി നായർ, ഒ. എം. കുഞ്ഞിരാമൻ നായർ, പി.മോഹനൻ, പി.സതീരത്നം , പി.കെ. ശശിധരൻ മാസ്റ്റർ, മധുമാസ്റ്റർ, പ്രസന്നകുമാരി അമ്മ, കെ. ശശികുമാർ തുടങ്ങിയവർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240196/various-endowments-were-distributed-to-the-winners-of-sslc-and-plus-two-examinations)