കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി, പ്രൊവിഡൻസ് വിമൻസ് കോളേജ്,ബാലുശ്ശേരിശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജുംസംയുക്തമായി സംസ്ഥാന എൻഎസ്എസ് അഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല ക്യാമ്പിന്ഒക്ടോബർ 9 നു ആരംഭിക്കും.
കേരളത്തിലെ വിവിധസർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ്ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 എൻഎസ്എസ്വളണ്ടിയർമാർ ആണ് പങ്കെടുക്കുക ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ കുമാർസിംഗ് ഐഎഎസ് ആണ്.
എന്‍ഡിആർഎഫ്ഉൾപ്പെടെയുള്ള സംഘം നേതൃത്വം നൽകുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾ , ദുരന്ത സമയത്തുള്ളപകർച്ചവ്യാധികൾ, ജലാശയ രക്ഷാ പ്രവർത്തനങ്ങൾ, അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷകൾ,മുതലായവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാലുശ്ശേരി ശ്രീഗോകുലം കൺവെൻഷൻ സെന്റർ തോണിക്കടവ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ ആർഎൻ അൻസർ നേതൃത്വം നൽകുന്ന ക്യാമ്പ കാലിക്കറ്റ് യൂണിവേഴ്സിറ്റി NSS പ്രോഗ്രാം കോഓർഡിനേറ്റർ Dr എൻ എ ശിഹാബ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത ജി കൈമൾ, ഡോ. ആശലത, ഡോ.അർച്ചന ഈ ആർ, ലിജോ ജോസഫ് എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്.
സാങ്കേതിക തന്ത്രങ്ങളുംസഹകരണവും വഴി സങ്കീർണമായ ദുരന്ത സാഹചര്യങ്ങൾകൈകാര്യം ചെയ്യാൻ സജ്ജമായ ഒരു ഭാവിസന്നദ്ധസേനയെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ ക്യാമ്പ് നടത്തുന്നത്.
സമൂഹസമ്പർക്കത്തിൽ നിർണായക പങ്കുവഹിക്കുന്നഎൻഎസ്എസ് വളണ്ടിയർമാർക്ക് അടിയന്തരസാഹചര്യങ്ങളിൽ അവരുടെ നേതൃത്വവുംപ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നതിന് പ്രത്യേകപരിശീലനം നൽകും.
സാംക്രമിക രോഗങ്ങൾ: ദുരന്ത സമയത്തുംശേഷവും മുൻകരുതലുകളും പരിചരണവും; പ്രശസ്ത സ്‌ക്യൂബാ ഡൈവിംഗ് പരിശീലകർ അവതരിപ്പിക്കുന്ന ഔട്ട്ഡോർ വാട്ടർ റെസ്ക്യൂ പരിശീലനം, കംപ്രഷൻ ഒൺലി ലൈഫ് സപ്പോർട്ട്, ട്രൗമ കെയർ സൊസൈറ്റി നൽകുന്ന പരിശീലനം, NDRF – കമ്മ്യൂണിറ്റി ബോധവത്കരണ പ്രോഗ്രാം, NDRF ന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവയാണ് പ്രധാന കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. ക്യാമ്പ് ഒക്ടോബർ 11 നു സമാപിക്കും
NSS State Level Camp 'Samraksha 24'; October 9 to 11